കൊൽക്കത്ത: രാഷ്ട്രീയത്തിൽ മാത്രമല്ല, കളിക്കളത്തിലും ശക്തയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിലെ കായിക വികസനത്തിന് ഊന്നൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് മമത. ഇതിന്റെ ഭാഗമായി ബാഡ്മിന്റൺ കോർട്ടിൽ ഒരു കൈ നോക്കാൻ മമതയിറങ്ങി. ഇതിന്റെ വീഡിയോ മമത ട്വീറ്റ് ചെയ്യുകയും ചെയ്തു. സ്പോർട്സിനെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയാണിത്. 32 സെക്കന്റുള്ള ഈ വീഡിയോയിൽ ഒരൊറ്റ ഷോട്ട് പോലും മമത മിസ്സ് ആക്കുന്നില്ല. ഗ്രാമങ്ങളിൽ ബാഡ്മിന്റൺ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് മമത റാക്കറ്റ് എടുത്തത്. നേരത്തെയും ബാഡ്മിന്റൺ കളിച്ച് ബംഗാൾ മുഖ്യമന്ത്രി കൈയ്യടി നേടിയിട്ടുണ്ട്. We love sports. A token game in a village... pic.twitter.com/rSb61JZN4d — Mamata Banerjee (@MamataOfficial) January 4, 2019 Content Highlights: Mamata Banerjee Shows Off Racket Skills on Badminton Court
from mathrubhumi.latestnews.rssfeed http://bit.ly/2C3TuBl
via
IFTTT
No comments:
Post a Comment