സാമ്പത്തിക പ്രതിസന്ധി; എച്ച്.എ.എല്‍ ശമ്പളം നല്‍കാനായി 1000 ആയിരം കോടി കടമെടുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

സാമ്പത്തിക പ്രതിസന്ധി; എച്ച്.എ.എല്‍ ശമ്പളം നല്‍കാനായി 1000 ആയിരം കോടി കടമെടുക്കുന്നു

ബെംഗളൂരു: പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതെ 1000 കോടി കടമെടുക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ കമ്പനി. പുതിയ കരാർ ഒന്നും വരാത്തത് മൂലമുണ്ടായ പ്രതിസന്ധിയിൽ സ്തംഭനാവസ്ഥയിലാണ് കമ്പനി. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണ്. 1000 കോടിയോളം കടം വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ. മാർച്ച് 31 ആകുന്നതോടെ കടം 6000 കോടിയിലധികമാവും. ഇത് കമ്പനിയെ അസന്തുലിതമായ അവസ്ഥയിലേക്ക് നയിക്കും. ദിവസേനെയുള്ള ചിലവുകൾക്ക് കടം വാങ്ങേണ്ട അവസ്ഥ വരും.- എച്ച്.എ.എൽ ചീഫ് മാനേജിങ് ഡയറക്ടർ ആർ മാധവൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിലവിൽ 1950 കോടി മാത്രമേ കടമെടുക്കാൻ സാധിക്കു. ഇത് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് എച്ച്.എ.എൽ. വ്യോമസേന 2017 സെപ്തംബർ മുതൽ പണം നൽകാത്തതാണ് കമ്പനിയെ ഇത്ര വലിയ ബാധ്യതകളിലേക്ക് തള്ളിവിട്ട പ്രധാന കാരണം. 15700 കോടിയോളമാണ് എച്ച്.എ.എല്ലിന് വിവിധ സേനകളിൽ നിന്ന് കിട്ടാനുള്ളത്. ഇതിൽ 14,500 കോടിയും വ്യോമസേന നൽകാനുള്ളതാണ്. കരസേനയും, നാവിക സേനയും, തീരസംരക്ഷണ സേനയും കോടികൾ എച്ച്.എ.എല്ലിന് കോടുക്കാനായി ഉണ്ട്. ഇതെല്ലാം കമ്പനിയുടെ ഉത്പന്നങ്ങളും സേവനം ഉപയോഗപ്പെടുത്തിയത് വഴി കൊടുക്കാനുള്ള പണമാണ്. പ്രതിരോധ മന്ത്രാലയം സായുധ സേനകൾക്ക് അനുവദിക്കുന്ന ബജറ്റ് അനുസരിച്ചാണ് എച്ച്.എ.എല്ലിന്റെ നിലനിൽപ്പ്. എല്ലാ കാലത്തും നല്ല ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്ര വല്യ ബാധ്യതയിലേക്ക് നീങ്ങുന്നതെന്നും സി.എം.ഡി ആർ മാധവൻ വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന റഫാൽ വിവാദത്തിൽ നിരന്തരം പരാമർശിക്കപ്പെടുന്ന പേരാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. എച്ച്.എ.എല്ലിനെ മറികടന്ന് റിലയൻസ് കമ്പനിക്ക് കരാറിൽ പങ്കാളിത്തം നൽകിയതാണ് റഫാൽ കരാറിലെ ഗുരുതരമായ ആരോപണങ്ങളിലൊന്ന്. content highlights:hindustan aeronautics limited,borrows Rs 1,000 crore,salaries


from mathrubhumi.latestnews.rssfeed http://bit.ly/2LSVD7E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages