കരാക്കസ്: പ്രതിപക്ഷനേതാവ് വാൻ ഒയ്ദോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചതിനുപിന്നാലെ വെനസ്വേലയിൽ ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധിയിൽ പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലൻ സൈന്യം. രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ് ഇപ്പോഴും മഡുറോ തന്നെയാണെന്ന് വെനസ്വേലൻ പ്രതിരോധമന്ത്രിയും സൈനികമേധാവിയുമായ വ്ലാദിമിർ പാഡ്രിനോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മഡുറോയുടെ അധികാരം സംരക്ഷിക്കാൻ വേണ്ടുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയിൽ മഡുറോ സർക്കാരിനുനേരെ മാസങ്ങളായി നടന്നുവരുന്ന പ്രതിഷേധത്തിനിടെ വ്യാഴാഴ്ച നാടകീയമായാണ് ഒയ്ദോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചത്. യു.എസ്. ഇതിനെ അംഗീകരിക്കുകയും ചെയ്തതോടെ ലോകരാജ്യങ്ങൾ ഇരുചേരികളായി തിരിഞ്ഞിരിക്കുകയാണ്. അതേസമയം, മഡുറോ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറായാൽ അദ്ദേഹത്തിന് മാപ്പുനൽകാമെന്ന് വാൻ ഒയ്ദോ പറഞ്ഞു. 'സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തുകയാണ് നമ്മുടെ ലക്ഷ്യം. എത്രയുംപെട്ടെന്ന് അത് നടത്തണമെന്നും നമ്മളാഗ്രഹിക്കുന്നു. എന്നാൽ, നമ്മൾ ഇപ്പോഴുള്ളത് ഏകാധിപത്യത്തിന് കീഴിലാണ്. പ്രതിസന്ധി അവസാനിപ്പിക്കാനായി സൈനിക പ്രതിനിധികളുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും'- അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിനെ കൂടാതെ കാനഡ, ബ്രസീൽ, കൊളംബിയ, ബ്രിട്ടൻ, പാനമ, അർജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ഒയ്ദോയെ പിന്തുണയ്ക്കുന്നത്. റഷ്യ, ചൈന, ബൊളീവിയ, ക്യൂബ എന്നിവർ മഡുറോയെ പിന്തുണച്ചു. വെനസ്വേലൻ പ്രതിസന്ധി ശനിയാഴ്ച ചർച്ച ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പെൻസ് ആവശ്യപ്പെട്ടു. യു.എസിലെ വെനസ്വേലൻ എംബസിയും കോൺസുലേറ്റുകളും പൂട്ടി യു.എസിലെ വെനസ്വേലൻ സ്ഥാനപതികാര്യാലയവും കോൺസുലേറ്റുകളും പൂട്ടിയതായി മഡുറോ പറഞ്ഞു. ശനിയാഴ്ചയ്ക്കുമുമ്പ് തങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരും യു.എസ്. വിട്ട് വെനസ്വേലയിലേക്ക് തിരികെയെത്തണമെന്നും അദ്ദേഹം ഉത്തരവിട്ടു. നേരത്തേ യു.എസുമായുള്ള എല്ലാ രാഷ്ട്രീയ-നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും 72 മണിക്കൂറിനുള്ളിൽ യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥർ വെനസ്വേല വിട്ടുപോകണമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. content highlights:Venezuelas army declares loyalty to Maduro
from mathrubhumi.latestnews.rssfeed http://bit.ly/2HwQ6Vv
via
IFTTT
No comments:
Post a Comment