ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി എ.കെ. ആന്റണിയുടെ മകന്‍: തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി എ.കെ. ആന്റണിയുടെ മകന്‍: തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി എ.കെ. ആന്റണിയുടെ മകനെ നിയമിച്ചതിനെതിരെ തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ്. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ മീഡിയ സെല്‍ കണ്‍വീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്്്. കെപിസിസി അധ്യക്ഷന്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

സംഘടനയ്ക്കായ് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കള്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയായ ആര്‍എസ് അരുണ്‍ രാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് ഉള്‍പ്പെടെയുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ആന്റണിയുടെ മകന്റെ സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടു വെയ്പാണ് പുതിയ പദവിയെന്നും വിലയിരുത്തലുണ്ട്.

ഡാറ്റാ അനലറ്റിക് രംഗത്ത് പരിചയമുള്ള അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്ന് തയാറാക്കിയ കണക്കുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിരുന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് സമാനസേവനം കേരളത്തിലും പ്രയോജനപ്പെടുത്താമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.



from mangalam.com http://bit.ly/2AIQt9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages