സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം ; മുഖത്ത് ചാണകവെള്ളം ഒഴിച്ചു, മര്‍ദ്ദിച്ചു ; ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം ; മുഖത്ത് ചാണകവെള്ളം ഒഴിച്ചു, മര്‍ദ്ദിച്ചു ; ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂര്‍: ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. മര്‍ദ്ദിക്കുകയും തലയിലും വീടിന് മുന്നിലും ചാണകവെള്ളം ഒഴിക്കുകയും മറ്റും ചെയ്തതായി റിപ്പോര്‍ട്ട്. തൃശൂര്‍ വല്ലച്ചിറയിലെ വീടിനടുത്തുവെച്ചായിരുന്നു ആക്രമണം നടന്നത്.

കണ്ടാല്‍ അറിയാവുന്ന പ്രദേശത്തുള്ള ചില ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതു മണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ അക്രമികള്‍ മര്‍ദ്ദിക്കുകയും വളരെ മോശമായ രീതിയില്‍ ശകാരിക്കുകയും ചെയ്തതായിട്ടാണ് ആരോപണം. പോലീസില്‍ പരാതി നല്‍കിയ പ്രിയനന്ദന്‍ ആശുപത്രിയില്‍ ചികിത്സതേടി. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

രണ്ടാഴ്ചയ്ക്ക് മുമ്പ് ശബരിമലയെക്കുറിച്ച് പ്രിയനന്ദന്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമയായിരുന്നു. അനേകര്‍ പോസ്റ്റിന് പ്രതികരണവുമായി എത്തുകയും ഫോണിലൂടെയും മറ്റും സംവിധായകനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് പ്രിയനന്ദന്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ എല്ലാം കഴിഞ്ഞ് വിവാദം കെട്ടടങ്ങിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ജനുവരി 11 ന് ഇട്ട പോസ്റ്റിന് പിന്നാലെ ഉയര്‍ന്ന ഭീഷണി പ്രിയനന്ദന്‍ അത് കാര്യമായി എടുത്തിരുന്നില്ല. അതേസമയം ആക്രമണം നടത്തിയെന്ന് തങ്ങളല്ലെന്നാണ് ബിജെപിയുടെ പ്രതികരണം. ജനാധിപത്യരീതിയിലുള്ള പ്രതിഷേധം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും പ്രിയനന്ദന്റെ വാദം സ്വയം ഉണ്ടാക്കിയിരിക്കുന്ന സെലിബ്രിട്ടി സ്റ്റണ്ടാണെന്നും ആരും അറിയാത്ത സംവിധായകന് അറിയപ്പെടാന്‍ വേണ്ടി നടത്തുന്ന തന്ത്രമാണെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. തനിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് പ്രിയനന്ദന്‍ പറഞ്ഞു.



from mangalam.com http://bit.ly/2CGAF7D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages