പൊതുമേഖലയുടെ ഫോര്‍ ഇയര്‍ ചലഞ്ചുമായി മന്ത്രി ഇ.പി ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

പൊതുമേഖലയുടെ ഫോര്‍ ഇയര്‍ ചലഞ്ചുമായി മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: സാമുഹിക മാധ്യമങ്ങൾ നിറയെ ഇപ്പോൾ #10yearsChallenge ആണ്. പത്ത് വർഷം മുമ്പുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റും ചെയ്യുന്നരീതിയാണ്ടെൻ ഇയർ ചലഞ്ച് എന്ന പേരിലറിയപ്പെടുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചലഞ്ച് ഏറ്റെടുത്തതോടെ ആഗോള തലത്തിൽ ഇത് പുതിയ ട്രെൻഡ് ആയി മാറുകയായിരുന്നു. ഇതിന്റെ ഭാഗമായി ഫോർ ഇയർ ചലഞ്ചുമായി രംഗത്തെത്തിയിരിക്കയാണ് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. എന്നാൽ മന്ത്രി പോസ്റ്റ് ചെയ്തത് തന്റെ ഫോട്ടോ അല്ല എന്ന് മാത്രം. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ ലാഭനഷ്ട കണക്കുകളാണ് മന്ത്രി ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. 2015-16 കാലഘട്ടത്തിൽ യു.ഡി.എഫ് ഭരണകാലത്ത് 7.37 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. എന്നാൽ നാല് വർഷത്തിന് ശേഷം 2018-2019 കാലത്ത് കമ്പനി 23.06 കോടി ലാഭത്തിലാണ് കമ്പനിയെന്നാണ് മന്ത്രി പറയുന്നത്. കേരളത്തിന്റെ അഭിമാനമായ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഈ നേട്ടം വിവരിക്കുന്ന മന്ത്രിയുടെ ചലഞ്ചിന് വലിയ സ്വീകരണവും ലഭിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ ഈ നേട്ടം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കമ്പനി ലാഭ വിഹിതമായ 84 ലക്ഷം രൂപ ടിസിസിഎൽ സർക്കാരിന് കൈമാറിയ വിവരവും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. സർക്കാർ അധികാരമേൾക്കുമ്പോൾ 131 കോടി രൂപയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം. ആദ്യവർഷം അത് 71 കോടിയായി കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 106 കോടി രൂപ ലാഭത്തിലേക്കാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എത്തിയത്. വ്യവസായ സ്ഥാപനങ്ങളെ ആധുനീകവൽക്കരിച്ച് പൂർണ്ണതോതിൽ ഉത്പ്പാദനം നടത്താൻ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ ചുവടുവെപ്പെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. content highlights:EP Jayarajan,4yearchallenge,#10yearsChallenge,travancore cochin chemicals limited


from mathrubhumi.latestnews.rssfeed http://bit.ly/2FAGt6m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages