പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന മലയാളികൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ഫലം കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്സ് വഴി നടപ്പാക്കിയ പദ്ധതികളാണ് ആയിരക്കണക്കിന് പ്രവാസികൾക്ക് ഗുണം ചെയ്യുന്നതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. സാമ്പത്തികവും ശാരീരികവുമായ അവശത അനുഭവിക്കുന്നവർക്കുള്ള സഹായ പദ്ധതിയായ സാന്ത്വനയിൽ നിന്നും ഇതുവരെ 2400 പേർക്ക് ധനസഹായം വിതരണം ചെയ്തു. 14.65 കോടി രൂപ ആണ് സാന്ത്വനയിലൂടെ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തിന്റെ 97.67 ശതമാനവും വിനിയോഗിച്ചു. പത്ത് കോടി രൂപ അധികമായി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് ഈ തുക കൂടി ലഭിച്ചാൽ കൂടുതൽ ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മടങ്ങി വരുന്ന പ്രവാസികൾക്കായുളള പുനരധിവാസ പദ്ധതി സർക്കാർ വിപുലീകരിച്ചു. ഈ സാമ്പത്തിക വർഷം 556 ഗുണഭോക്താക്കൾക്കായി 6 കോടി 18 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. പദ്ധതിയുമായി സഹകരിക്കാൻ കൂടുതൽ ബാങ്കുകളുമായും പട്ടിക വികസന കോർപ്പറേഷനുമായും കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോഓപ്പറേറ്റീവ് സൊസൈറ്റിയുമായും ധാരണാപത്രം ഒപ്പുവെച്ചു. പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ നിന്നും പ്രവാസികൾക്കായി നൽകുന്ന പ്രതിമാസ പെൻഷൻ രണ്ടായിരം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. Content Highlights:Pravasi, Santhwana Sahaya Padhathi, Chief Minister, Norka Roots
from mathrubhumi.latestnews.rssfeed http://bit.ly/2FIdhJX
via
IFTTT
No comments:
Post a Comment