കർണാടക പിസിസി അധ്യക്ഷന്റെ ഭാര്യക്കെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

കർണാടക പിസിസി അധ്യക്ഷന്റെ ഭാര്യക്കെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബെംഗളൂരു: കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും തമ്മിൽ ട്വിറ്ററിൽ വാക്പോര്. ഹിന്ദുപെൺകുട്ടികളെ തൊടുന്നവരുടെ കൈ വെട്ടണമെന്ന അനന്ത് കുമാറിന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവനയ്ക്കെതിരെ ദിനേഷ് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിയോ എം പിയോ ആയതിനു ശേഷമുള്ള താങ്കളുടെ നേട്ടങ്ങൾ എന്തൊക്കെ? കർണാടകയുടെ വികസനത്തിനു വേണ്ടിയുള്ള താങ്കളുടെ സംഭാവനകളെന്തൊക്കെ? ഇത്തരം ആളുകൾ എം പിമാരാകുന്നതും മന്ത്രിമാരാകുന്നതും ദുഖഃകരമാണെന്ന് എന്നായിരുന്നു ദിനേഷിന്റെ ട്വീറ്റ്. ⁦@AnantkumarH⁩ Wht are ur achievements after becoming a Union Minister or as MP? Wht are ur contributions for Karnataka's development? All I can say for sure,it's deplorable tht such people have become ministers & have managed to get elected as MP's. https://t.co/IMtjPSj9aK — Dinesh Gundu Rao (@dineshgrao) January 27, 2019 ഇതിനു പിന്നാലെയാണ് ദിനേഷിനെതിരെ കടുത്തഭാഷയിൽ പ്രതികരണവുമായി അനന്ത് കുമാറെത്തിയത്. ദിനേഷ് ഗുണ്ടുറാവുവിന്റെ അന്വേഷണങ്ങൾക്ക് ഞാൻ തീർച്ചയായും മറുപടി നൽകും. പക്ഷേ അതിനു മുമ്പേ താനാരാണെന്നും എന്താണ് നേട്ടങ്ങളെന്നും ഇദ്ദേഹം ഒന്നു വെളിപ്പെടുത്തുമോ? ഒരു മുസ്ലിം സ്ത്രീക്കു പിന്നാലെ പോയ ആളെന്നു മാത്രമേ എനിക്ക് ഇദ്ദേഹത്തെ കുറിച്ച് അറിയാവൂ- എന്നായിരുന്നു ദിനേഷിനുള്ള അനന്ത് കുമാറിന്റെ മറുപടി.ദിനേഷിന്റെ ഭാര്യ തബു റാവുവിനെ ഉദ്ദേശിച്ചാണ് അനന്ത് കുമാർ ഇത്തരമൊരു പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. I shall definitely answer this guy @dineshgraos queries, before which could he please reveal himself as to who he is along with his achievements? I only know him as a guy who ran behind a Muslim lady. https://t.co/8hVJ2wQXMU — Anantkumar Hegde (@AnantkumarH) January 27, 2019 അനന്ത് കുമാർ ഇത്രയും തരംതാഴുന്നതു കാണുമ്പോൾ വിഷമമുണ്ടെന്നായിരുന്നു ഇതിനോടുള്ള ദിനേഷിന്റെ പ്രതികരണം. അനന്ത് കുമാറിന്റെ സംസ്കാരമില്ലായ്മയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു തോന്നുന്നു. നമ്മുടെ ഹിന്ദു പാരമ്പര്യത്തിൽനിന്ന് അദ്ദേഹം ഒന്നും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. സമയം പോയിട്ടില്ല. അദ്ദേഹത്തിന് ഇനിയും ശ്രമിക്കാവുന്നതും കൂടുതൽ അന്തസ്സുള്ള വ്യക്തിയാകാവുന്നതുമാണ്- ദിനേഷ് ട്വിറ്ററിൽ കുറിച്ചു. Sad to see @AnantkumarH stoop to such low levels as to bring in personal issues. Guess it's his lack of culture. Guess he hasn't learnt from our Hindu scriptures. Time hasn't run out, he can still try and become a more dignified human. https://t.co/AaX5OuUAVb — Dinesh Gundu Rao (@dineshgrao) January 28, 2019 താജ്മഹൽ നിർമിച്ചത് മുസ്ലിം രാജാവല്ലെന്നും തേജോമഹാലയ എന്നു പേരുള്ള ശിവക്ഷേത്രമായിരുന്നു അതെന്നും കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ അനന്ത് കുമാർ പരാമർശിച്ചിരുന്നു. content highlights:war of words between Ananth Kumar Hegde and dinesh gundurao, karnataka


from mathrubhumi.latestnews.rssfeed http://bit.ly/2ThGDD7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages