കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിക്ക് താത്കാലിക സ്‌റ്റേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിക്ക് താത്കാലിക സ്‌റ്റേ

കൊച്ചി: കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ കാരാട്ട് റസാഖിന്റെ അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് 30 ദിവസത്തേക്ക് താത്ക്കാലിക സ്റ്റേ അനുവദിച്ചത്. ഇക്കാലയളവിൽ കാരാട്ട് റസാഖിന് നിയമസഭ നടപടികളിൽ പങ്കെടുക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കൊടുവള്ളി തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തെന്ന ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കുന്നരീതിയിൽ ഡോക്യുമെന്ററികളും സി.ഡി.കളും പ്രചരണത്തിന് ഉപയോഗിച്ചെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മുസ്ലീലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് കൊടുവള്ളി സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പാർട്ടി വിട്ടത്. തുടർന്ന് ഇടത് സ്വതന്ത്രനായി കൊടുവള്ളിയിൽ മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിനാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിൽ പി.ടി.എ. റഹീം എം.എൽ.എയുടെ നാഷണൽ സെക്യുലർ കോൺഫറൻസ് പാർട്ടിയുടെ പൂർണപിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുശേഷവും എൻ.എസ്.സിയുമായി അദ്ദേഹം സഹകരിച്ചിരുന്നു. അതേസമയം, ഹൈക്കോടതി വിധിയെ സംബന്ധിച്ച് കൂടുതൽ പരിശോധിച്ചശേഷം വിശദമായി പ്രതികരിക്കാമെന്ന് കാരാട്ട് റസാഖ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഹൈക്കോടതി വിധി പഠിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:highcourt freezes koduvally legislative assembly election


from mathrubhumi.latestnews.rssfeed http://bit.ly/2FxyPtF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages