കരിമണല്‍ കൊള്ളക്കാര്‍ക്ക് വേണ്ടി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം; ആലപ്പാട് ഖനനം നിര്‍ത്തില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

കരിമണല്‍ കൊള്ളക്കാര്‍ക്ക് വേണ്ടി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം; ആലപ്പാട് ഖനനം നിര്‍ത്തില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ വിരുദ്ധ സമരം തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കരിമണല്‍ ഖനനമല്ല, സുനാമിയാണ് ആലപ്പാടിനെ തകര്‍ത്തത്. ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുള്ളവരാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഖനനം നിയമപരമായാണ് നടക്കുന്നത്. ഖനനം നിര്‍ത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഖനനം നിയമപരമാണെന്ന് അത് നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് (ഐ.ആര്‍.ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഖനനം നിര്‍ത്തി ചര്‍ച്ചയില്ല. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കും. കരിമണല്‍ കൊള്ളക്കാര്‍ക്ക് വേണ്ടി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു. മണല്‍ക്കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കും. ആലപ്പാട് സമരത്തിനും വിവാദത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു. ഐ.ആര്‍.ഇയ്‌ക്കെതിരെ ഖനന നിയമം ലംഘിച്ചതായി ഒരു പരാതിയുമില്ല. ഐ.ആര്‍.ഇയും കെ.എം.എം.എല്ലും പൂട്ടില്ലെന്നും തീരം കാക്കാന്‍ കടല്‍ ഭിത്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊല്ലം ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആലപ്പാട് സമരക്കാരുമായി ഈ മാസം 16ന് മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചിട്ടുണ്ട്. എന്നാല്‍ ഖനനം നിര്‍ത്താതെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് സമരക്കാര്‍.



from mangalam.com http://bit.ly/2Cgc75b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages