ന്യൂഡൽഹി: പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്താൻ ദരിദ്രർക്ക് പത്തുശതമാനം സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു അഴിമതിയിൽ പോലും പങ്കാളിയാവാതെ രാജ്യം ഭരിക്കാനാകുമെന്ന് തെളിയിച്ച സർക്കാരാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ സർക്കാർ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നിൽക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാരിനെതിരെ അഴിമതിക്കുറ്റം ചുമത്താത്തതെന്നും മോദി പറഞ്ഞു.റഫാൽ കരാറിൽ അഴിമതിയില്ല, അക്കാര്യം കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്ന് മോദി പറഞ്ഞു യുവാക്കൾക്ക് കൃത്യമായ മാർഗനിർദേശവും സൗകര്യങ്ങളും നൽകിയാൽ നിലനിൽപ്പിനായി അവർക്ക് മറ്റൊന്നും നൽകേണ്ടതില്ല- മോദി പറഞ്ഞു. നമുക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന രാജ്യത്തെ കർഷകരെ പ്രതിപക്ഷ കക്ഷികൾ വെറും വോട്ടുബാങ്ക് മാത്രമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുതാര്യമാണ്. എന്നാൽ 2014 ന് മുമ്പ് രാജ്യത്തെ സാധാരണ നികുതിദായകന് ഒരു വിലയും ഇല്ലാത്ത സ്ഥിതിയായിരുന്നു. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുന്നതുവരെ വായ്പ കിട്ടാൻ രാജ്യത്ത് രണ്ട് നടപടിക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്- സാധാരണ പ്രക്രിയ, രണ്ട്- കോൺഗ്രസ് പ്രക്രിയ. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ വായ്പയ്ക്ക് വേണ്ടിയുള്ള കോൺഗ്രസ് പ്രക്രിയ അവസാനിപ്പിച്ചു - മോദി പറഞ്ഞു. യുപിഎയുടെ പദ്ധതികൾ പേരുമാറ്റി ഞങ്ങൾ നടപ്പാക്കുകയാണെന്നാണ് മറ്റൊരു ആരോപണം. നിങ്ങൾ പറയണം, ഞാൻ അധികാരത്തിൽ വന്ന ശേഷം മോദിയുടെ പേരിൽ എത്ര പദ്ധതികൾ വന്നുവെന്ന് - അദ്ദേഹം ചോദിച്ചു. content highlights:10% quota brought to ensure equality, says PM Modi in BJP National council
from mathrubhumi.latestnews.rssfeed http://bit.ly/2snawWz
via
IFTTT
No comments:
Post a Comment