സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; എസ്‌ സീസണ്‍ നയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; എസ്‌ സീസണ്‍ നയിക്കും

കൊച്ചി: 73-മാത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ്. നിലവിലെ ചാമ്പ്യൻമാരായ കേരളത്തെ മിഡ്ഫീൽഡർ എസ് സീസണാണ് നയിക്കുക. ഗോൾ കീപ്പർ മിഥുനാണ് വൈസ് ക്യാപ്റ്റൻ. തമിഴ്നാട്ടിലെ നെയ്വേലിയിൽ ഫെബ്രുവരി മൂന്ന് മുതൽ എട്ട് വരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുക. വിപി ഷാജിയാണ് ടീം കോച്ച്. സർവീസസ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പിലാണ് കേരളം. ഫെബ്രുവരി നാലിന് തെലങ്കാനയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സർവീസസിനെയും കേരളം നേരിടും. ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാളിനെ ഫൈനലിൽ തോൽപ്പിച്ചായിരുന്നു കഴിഞ്ഞ തവണ കേരളം ചാമ്പ്യൻമാരായിരുന്നത്. ടീംലൈനപ്പ് ഗോൾ കീപ്പർ - മിഥുൻ വി, മുഹമ്മദ് അസർ, ഹജ്മൽ എസ് ഡിഫൻഡർ - മുഹമ്മദ് ഷറീഫ് വൈപി, അലക്സ് ഷാജി, രാഹുൽ വി രാജ്, ലിജോ എസ്, മുഹമ്മദ് സാല, ഫ്രാൻസിസ് എസ്, സഫുവാൻ എം മിഡ്ഫീൽഡർ - സീസൺ എസ്, ഗിഫ്റ്റി സി ഗ്രേഷ്യസ്, മുഹമ്മദ് ഇനയത്ത്, മുഹമ്മദ് പാറക്കോട്ടിൽ, ജിപ്സൺ ജസ്ടസ്, ജിതിൻ ജി സ്ട്രൈക്കർ - അനുരാഗ് പിസി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിൻ ദാസ്, സജിത്ത് പൗലോസ്. Content Highlights;Santhosh Trophy, Kerala Team Announced


from mathrubhumi.latestnews.rssfeed http://bit.ly/2sWd2mV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages