ആ നിമിഷം ലാല്‍ നിയന്ത്രണം വിട്ടു കരഞ്ഞുപോയി, ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ.. മോഹന്‍ലാലിനെ പൊട്ടിക്കരയിച്ച ആ സംഭവം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ആ നിമിഷം ലാല്‍ നിയന്ത്രണം വിട്ടു കരഞ്ഞുപോയി, ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ.. മോഹന്‍ലാലിനെ പൊട്ടിക്കരയിച്ച ആ സംഭവം

പ്രമുഖരായവര്‍ മരിച്ചുവെന്ന് വാര്‍ത്തയുണ്ടാക്കി വിടുന്നവര്‍ നടന്‍ മോഹന്‍ലാലിനേയും വെറുതെ വിട്ടിട്ടില്ല. ഇതേപ്പറ്റി ഒരു പ്രമുഖ നിരൂപകന്‍ എഴുതി കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. '' മോഹന്‍ലാലിന്റെ മരണവാര്‍ത്ത പലതവണ പുറത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷവും മോഹന്‍ലാല്‍ മരിച്ചുവെന്ന് വാര്‍ത്ത വന്നിരുന്നു. ഇക്കാര്യം സത്യമാണോയെന്ന് അറിയാന്‍ ഞാന്‍ പലരേയും വിളിച്ചു. ഒടുവില്‍ നടി ലിസിയാണ് സത്യാവസ്ഥ അന്വേഷിച്ച് അറിയിച്ചത്. മോഹന്‍ലാലും കുടുംബവും ഒരു യാത്രയിലായിരുന്നു. ഇങ്ങനെ ഒരു അവസരം തെരഞ്ഞെടുത്താണ് മാനസികരോഗം ബാധിച്ചവര്‍ മോഹന്‍ലാല്‍ മരിച്ചു എന്ന് പ്രചരണം നടത്തിയത്.''

'' മരണത്തെ ഒരു രീതിയിലും ഭയപ്പെടുന്ന കലാകാരനല്ല മോഹന്‍ലാല്‍. മരണത്തെ പേടിച്ചിരുന്നാല്‍ ജീവിതം തന്നെ മറന്നുപോകും എന്നാണ് ലാലിന്റെ അഭിപ്രായം. ഓരോരുത്തരുടെയും മുന്നിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവരുന്ന ഒന്നിനെക്കുറിച്ച് ആശങ്കപ്പെട്ട് ജീവിക്കരുതെന്നാണ് ലാല്‍ അഭിപ്രായപ്പെട്ടത്. ജീവിതം ഒരു ആഘോഷമായി കാണാന്‍ ഇഷ്ടപ്പെടുന്ന ലാല്‍ ഒരിക്കല്‍ മാത്രമാണ് വേദനിച്ചത്. കോഴിക്കോട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'അദ്വൈതം' ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. സന്യാസിയായി അഭിനയിക്കുന്ന മോഹന്‍ലാലും മോഹന്‍ലാലിന്റെ കാല്‍ക്കല്‍ വീണ് 'സ്വാമീ എന്നെ രക്ഷിക്കണം' എന്നുപറയുന്ന നടന്‍ ആലുംമൂടനുമാണ് ക്യാമറക്കു മുന്നില്‍. അത്തരം ഒരു രംഗം ചിത്രീകരിക്കുന്നതിനു മുമ്പ് ആലുംമൂടന്‍ അസ്വസ്ഥനായിരുന്നു.''

'' 'ടേക്ക്' സമയത്ത് ആലുംമൂടന്‍ വിയര്‍ത്തിരുന്നു. അപ്പോള്‍ മോഹന്‍ലാല്‍ ധൈര്യം കൊടുത്തു. ആത്മവിശ്വാസത്തോടെ ആലുംമൂടന്‍ 'സ്വാമീ എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് 'അമ്മേ' എന്നുവിളിച്ച് ലാലിന്റെ കാല്‍ക്കീഴില്‍ വീണുമരിച്ചു. ആ നിമിഷം ലാല്‍ നിയന്ത്രണം വിട്ടു കരഞ്ഞുപോയി. ഒരു നടനു കിട്ടാവുന്ന അപൂര്‍വ ഭാഗ്യമാണ് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്ന മരണം. അത്തരമൊരു മരണമാണ് താനും ആഗ്രഹിക്കുന്നതെന്ന് തുറന്നുപറയാന്‍ ലാല്‍ മടികാണിച്ചില്ല.'' - കുറിപ്പില്‍ വ്യക്തമാക്കുന്നു.



from mangalam.com http://bit.ly/2RCvqAo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages