തൃശ്ശൂര്‍: വനിതാ മതിലിനെ ചൊല്ലി എന്‍എസ്എസില്‍ പൊട്ടിത്തെറി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ച് വനിതാ മതിലില്‍ പങ്കെടുത്ത പ്രമുഖ വനിതാ നേതാക്കളാണ് എന്‍എസ്എസില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. തലപ്പിള്ളി താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറുമാണ് എന്‍എസ്എസിലെ പദവികള്‍ രാജിവെച്ചത്.
വനിതാ യൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വന്നിരുന്ന ടിഎന്‍ ലളിത, മെമ്പര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിനായി എന്‍എസ്എസിന്റെ നിര്‍ദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന രണ്ട് പേരും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാ മതിലിലും പങ്കെടുക്കുകയായിരുന്നു.
വനിതാ മതിലില്‍ പങ്കെടുക്കുന്ന കാര്യം താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ വനിതാ മതിലില്‍ പങ്കെടുക്കുകയായിരുന്നു. ഇവരോടൊപ്പം സമുദായംഗങ്ങളായ മറ്റു ചിലരും വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരോട് വിശദീകരണം തേടിയത്. എന്നാല്‍ വിശദീകരണത്തിനൊപ്പം ഇരുവരും രാജിവെയ്ക്കുകയായിരുന്നു.
from mangalam.com http://bit.ly/2TveuYQ
via IFTTT
No comments:
Post a Comment