വിവാഹത്തിന് വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ ന്യൂജെന്‍ തലമുറ. ഇപ്പോഴിതാ കല്ല്യാണപാര്‍ട്ടി വേദിയില്‍ കല്ല്യാണപ്പെണ്ണിന്റെയും ചെക്കന്റേയും അടിപൊളി ഡാന്‍സാണ് വൈറലാകുന്നത്. ചെക്കന്റേയും കൂട്ടരുടേയും പാട്ടിനൊപ്പം വധുവും ഗംഭീരമായി നൃത്തം ചെയ്യുന്നുണ്ട്.
കൂട്ടുകാര്‍ തുടക്കമിട്ട ചുവടുകള്‍ക്കൊപ്പം ഇരുവരും ആടിത്തിമിര്‍ക്കുകയായിരുന്നു. മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ... എന്ന ഗാനത്തിനാണ് കല്ല്യാണപ്പെണ്ണും ചെക്കനും ഭംഗിയായി നൃത്തം ചെയ്തത്. സ്ഥലമെവിടെയാണെന്നോ ആരാണീ പെണ്‍കുട്ടിയും ചെറുക്കനുമെന്നോ വ്യക്തമല്ല. പ്രേമം സിനിമാസ്റ്റൈലില്‍ കറുത്ത ഷര്‍ട്ടും ചുവന്നമുണ്ടുമാണ് ചെറുക്കന്റെ സുഹൃത്തുക്കള്‍ ധരിച്ചിരുന്നത്. എല്ലാവരുടേയും ഡാന്‍സിനെ നിറകയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
from mangalam.com http://bit.ly/2VshmHM
via IFTTT
No comments:
Post a Comment