98ാം വയസ്സില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് മുട്ടം സ്വദേശിനി കാര്‍ത്ത്യായിനി അമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍.
നേരത്തെ കാര്‍ത്ത്യായിനിഅമ്മയെ കാണുന്നതിന് കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം നേരത്തെ എത്തിയിരുന്നു. തുടര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗുഡ് വില്‍ അംബാസിഡര്‍ പദവി ഇവരെ തേടിയെത്തിയത്.
വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനുളള നടപടി പുരോഗമിക്കുകയാണ്. ഇതില്‍ കാര്‍ത്ത്യായിനി അമ്മയെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.
സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷക്ക് മുന്നോടിയായുളള പരീക്ഷയാണ് അക്ഷരലക്ഷം പരീക്ഷ. ഇത് വിജയിച്ചാലാണ് അക്ഷരലക്ഷം പരീക്ഷ എഴുതാനാകുക. കാര്‍ത്ത്യായിനി അമ്മ ഇപ്പോള്‍ നാലാംക്ലാസ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലാണ്. പത്താക്ലാസ് പരീക്ഷ പാസാകണമെന്നാണ് ആഗ്രഹമെന്ന് അവര്‍ റാങ്ക് നേട്ടത്തിന് പിന്നാലെ പറഞ്ഞിരുന്നു. അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ചതിന് പുറകെ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കാര്‍ത്ത്യായനി അമ്മക്ക് വിദ്യാഭ്യാസ മന്ത്രി ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു.
സ്‌കൂളില്‍ ഇതുവരെ പോകാത്ത കാര്‍ത്ത്യായനിയമ്മയുടെ ഇളയമകള്‍ അമ്മിണിയമ്മ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചിരുന്നു. അന്നാണ് പഠിക്കാനുള്ള മോഹം കാര്‍ത്ത്യായനിയമ്മക്കു തുടങ്ങിയത്. സംസ്ഥാനത്ത് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ ആളും കാര്‍ത്ത്യായനിയമ്മ തന്നെയാണ്.
from mangalam.com http://bit.ly/2ASVA7k
via IFTTT
No comments:
Post a Comment