91ന് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ എത്തിയുരുന്നു; ഹൈക്കോടതി വിധിയെ തള്ളി മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

91ന് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ എത്തിയുരുന്നു; ഹൈക്കോടതി വിധിയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: 1991 വരെ ശബരിമലയില്‍ സ്ത്രീകള്‍ എത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന കേരള സമൂഹത്തിന്റെ വലതുപക്ഷവത്കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതി മേധാവിത്വം ഉള്ളവരാണ് ശബരിമല സമരം തുടങ്ങിയതെന്നും. അവര്‍ ഇറങ്ങിയപ്പോള്‍ വിധിയെ അനുകൂലിച്ച് എത്തിയവര്‍ക്ക് പോലും പൊള്ളിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

വിഷയത്തില്‍ ബിജെപി നടത്തിയ സമരം പരാജയമായിരുന്നുവെന്ന് സമ്മതിച്ച കാര്യവും പിണറായി വിമര്‍ശിച്ചു. 1991ല്‍ ഹൈക്കോടതി ജഡ്ജി ബോധപൂര്‍വ്വമാണ് ഉത്തരവിട്ടത്. പിന്നീടാണ് ആചാരം ആയി മാറിയതെന്നും പിണറായി കുറ്റപ്പെടുത്തി.

''സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്തവര്‍ നാട്ടിലുണ്ട്. അവരാണ് സ്ത്രീ പ്രവേശന വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. സമൂഹത്തില്‍ യാഥാസ്ഥിതികമായ നിലപാട് വര്‍ധിച്ചു വരുന്നു. അതിനെതിരേ ശക്തമായ നീക്കം നടത്തണം. സുപ്രീം കോടതിയുടെ മേക്കിട്ട് കേറാന്‍ പറ്റാത്തതുകൊണ്ട് വിശ്വാസികള്‍ക്ക് എതിരാണ് സര്‍ക്കാരെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുകയാണ്. വിശ്വാസികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുകയാണ്. വിശ്വാസികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുകയാണെന്ന് അവര്‍ പ്രചരിപ്പിക്കുകയാണ് അവര്‍ പ്രചരിപ്പിക്കുകയാണ്.'' പിണറായി പറഞ്ഞു.



from mangalam.com http://bit.ly/2T44lTg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages