കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8.8 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വിജിലന്‍സിന്റെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
23 ലക്ഷം രൂപ, നാല് വാഹനങ്ങള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍, 13 ഇടങ്ങളിലെ ഭൂമി എന്നിവയും കണ്ടുകെട്ടിയവയില്‍ പെടുന്നു. സൂരജിനെതിരായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നടന്നത്. തുടര്‍ന്ന് നല്‍കിയ കുറ്റപത്രത്തില്‍ സൂരജിന് 11 കോടിയുടെ അനധികൃത സ്വത്ത് ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 2004 മുതല്‍ 2014 വരെയുള്ള വരുമാനത്തിന്റെ കണക്കുവെച്ചാണ് ഇത് കണ്ടെത്തിയത്. വരുമാനത്തേക്കാള്‍ 3.14 ശതമാനം അധികസ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
പൊതുമരാമത്തു വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേയാണ് സൂരജിനെതിരെ അന്വേഷണം വന്നത്. കാസര്‍ഗോഡ് കോട്ട ഭൂമി വിവാദത്തിലടക്കം എന്‍ഫോഴ്‌സ്‌മെന്റ്, വിജിലന്‍സ് സംഘം സൂരജിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
from mangalam.com http://bit.ly/2RewKJg
via IFTTT
No comments:
Post a Comment