തൊഴില്‍ ജീവിതവും സ്വകാര്യ ജീവിതവും വെവ്വേറെയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിനെ അങ്ങിനെ തന്നെ കൈകാര്യം ചെയ്യുന്നതില്‍ മിക്കവരും പരാജയപ്പെടുന്നതിനാല്‍ തൊഴിലിടങ്ങളിലെ പ്രണയം സര്‍വ്വസാധാരണമാണ് താനും. അതേസമയം തങ്ങള്‍ നേരിട്ട സ്വകാര്യ ചൂഷണങ്ങളെക്കുറിച്ച് ധൈര്യമായി പറയാന്‍ സ്ത്രീകള്‍ മുമ്പോട്ട് വന്നതും അക്കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കാനും തുടങ്ങിയ 'മീടൂ' വന്ന ശേഷം തൊഴിലിടങ്ങളിലെ പ്രണയം കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്.
ലണ്ടനിലെ ഇന്‍ഷുറന്‍സ് കമ്പനി ഡയറക്ട് ലൈന്‍ നടത്തിയ ഗവേഷണഫലമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്വകാര്യത പങ്കുവെച്ച് മീ ടൂ വന്നതോടെ തൊഴിലിടങ്ങളില്‍ പ്രണയത്തില്‍ ഏര്‍പ്പെടാന്‍ ഭൂരിഭാഗം പേര്‍ക്കും താല്‍പ്പര്യമില്ല. സര്‍വേയില്‍ പങ്കെടുത്ത കമ്പനികളിലെ 80 ശതമാനത്തോളം എച്ച് ആറുകളും നല്‍കിയ റിപ്പോര്‍ട്ട് ഓഫീസ് പ്രണയങ്ങള്‍ കുറഞ്ഞെന്നായിരുന്നു. അതേസമയം നേരത്തേ തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ചിലരുമായി പ്രണയത്തില്‍ ആയിരുന്നെന്ന് 50 ശതമാനം പേര്‍ പ്രതികരിച്ചപ്പോള്‍ 75 ശതമാനം പേര്‍ പറഞ്ഞത് തങ്ങള്‍ ഈ വിവരം മേലുദ്യോഗസ്ഥനില്‍ നിന്നും മറച്ചു വെച്ചെന്നാണ്.
മീടൂ അപമാനപ്പെടുത്തുന്നതായി കണ്ടെത്തിയതോടെ യു കെ യിലെ ഇരുപതില്‍ ഒന്ന് കമ്പനികളും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള പ്രണയബന്ധം നിരോധിച്ചിരിക്കുകയാണ്. 'നോ ഡേറ്റിംഗ് ഇന്‍ ഓഫീസ്' നയം നടപ്പാക്കാനായി നിരവധി കമ്പനികള്‍ മുമ്പോട്ട് വരികയാണെന്നും സര്‍വേ പറയുന്നു. മീടൂ ക്യാമ്പയിന്റെ വിജയം എന്ന് പറയാവുന്ന തരത്തില്‍ ജോലി സ്ഥലത്ത് നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ 78 ശതമാനം കമ്പനികളും റിവ്യൂവും നടത്തുന്നു. ഇക്കാര്യം ലക്ഷ്യമിട്ട് തന്നെ 32 ശതമാനം കമ്പനികളും നയങ്ങള്‍ മാറ്റുന്നതും പതിവാണ്.
ഹോളിവുഡില്‍ അനേകം നിര്‍മ്മാതാക്കള്‍ക്കും നടന്മാര്‍ക്കും എതിരേ ലൈംഗീക ദുരുപയോഗം വിളിച്ചുപറഞ്ഞ് ചില നടിമാര്‍ തുടങ്ങിവെച്ച മീടൂ ക്യാമ്പയിന്‍ ഇന്ത്യയില്‍ പ്രചരണം നല്‍കിയത് ബോളിവുഡ് താരം തനുശ്രീദത്തയുടെ വെളിപ്പെടുത്തലാണ്. നടന്‍ നാനാപടേക്കറിനെതിരേ ഇവര്‍ ട്വിറ്ററില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഒരു സീനിയര്‍ ജര്‍ണലിസ്റ്റും എംപിയും ഷെയര്‍ ചെയ്തതോടെ അനേകം ഇരകളാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. അതേസമയം ജോലി സ്ഥലത്തെ പ്രണയം അസാധാരണമായ കാര്യമൊന്നുമല്ലെന്നും എന്നാല്‍ അതിര്‍വരമ്പ് വേണമെന്നുമാണ് റിലേഷന്‍ഷിപ്പ് എക്‌സ്‌പെര്‍ട്ടുകള്‍ പറയുന്നത്. അതേസമയം പ്രണയബന്ധങ്ങള്‍ അവരുടെ പ്രൊഫഷണലിസത്തെ ബാധിക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞു.
from mangalam.com http://bit.ly/2Rm3LDH
via IFTTT
No comments:
Post a Comment