ചെന്നൈ: കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിലെ രേഖകൾ പ്രകാരം ശാന്തിക്ക് വയസ്സ് 48 തന്നെ. പക്ഷേ, തമിഴ്നാട്ടിലെ വെല്ലൂരിനടുത്ത രത്നഗിരി സ്വദേശിയായ ശാന്തി ആദ്യമായല്ല ശബരിമല ദർശനം നടത്തുന്നത്. മൂന്നുതവണ താൻ ശബരിമലയിലെത്തിയിട്ടുണ്ടെന്നാണ് അവർ പറയുന്നത്. സർക്കാർ പട്ടികപ്രകാരം പന്ത്രണ്ടാമതുള്ള ശാന്തി നവംബറിലാണ് ശബരിമല ദർശനം നടത്തിയത്. ഭർത്താവ് നാഗപ്പൻ ഉൾപ്പെടെ 52 അംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര. എവിടെയും എതിർപ്പുകളൊന്നും ഉണ്ടായില്ലെന്നും കഴിഞ്ഞ മൂന്നുവർഷമായി ശബരിമലയിൽ ദർശനം നടത്തുന്നുണ്ടെന്നും ശാന്തി പറഞ്ഞു. അതേസമയം പട്ടികയിലെ 42-ാമത്തെ പേരിലുള്ള ദേവസിഗാമണി പുരുഷനാണെന്നും അന്വേഷണത്തിൽ വ്യക്തമായി. മാരിയമ്മ കോവിൽ റോഡ്, കണ്ടമംഗലം എന്ന വിലാസത്തിൽ ഉള്ളത് 42-കാരനാണ്. ഓൺലൈനായി രജിസ്റ്റർചെയ്ത് ലഭിച്ച പാസിൽ സ്ത്രീ എന്ന് കയറിക്കൂടിയതാകാം ആശയക്കുഴപ്പത്തിന് കാരണം എന്ന് ദേവസിഗാമണി പറഞ്ഞു. സർക്കാർ പട്ടികയിൽ 46-ാമതുള്ള കലയ്ക്ക് 49 വയസ്സാണ് രജിസ്റ്റർചെയ്തത്. എന്നാൽ ഇവർക്ക് 51 വയസ്സുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. തിരുവള്ളൂർ സ്വദേശിയാണ് കല. കഴിഞ്ഞമാസമാണ് കല ശബരിമല ദർശനം നടത്തിയത്.
from mathrubhumi.latestnews.rssfeed http://bit.ly/2FCFR0f
via
IFTTT
No comments:
Post a Comment