ഇത് അഭിമാന മുഹൂര്‍ത്തം, 2019 ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ഇത് അഭിമാന മുഹൂര്‍ത്തം, 2019 ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും

2019-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളേക്കുറിച്ച് സി.എൻ.എൻ തയ്യാറാക്കിയ യാത്രാ പട്ടികയിൽ ഇടംപിടിച്ച് കേരളവും. മനോഹരമായ 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടംപിടിച്ചത്. പ്രളയവും ഭൂചലനവും പോലുള്ള വിപത്തുകളെ അഭിമുഖീകരിച്ച് തിരിച്ചുവരവിന്റെ പാതയിൽ സഞ്ചരിക്കുന്നവയും ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങളിലുൾപ്പെട്ടതുമാണ് ഭൂരിഭാഗം സ്ഥലങ്ങളും എന്നതാണ് ശ്രദ്ധേയമായ വസ്തുത. പട്ടികയിൽ ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം. 2018-ലുണ്ടായ പ്രളയത്തിൽ കേരളത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും കോട്ടങ്ങളില്ലാതെയാണ് രക്ഷപ്പെട്ടതെന്ന് സി.എൻ.എൻ വിലയിരുത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാർ സംവിധാനത്തേക്കുറിച്ചും കൊച്ചിയേക്കുറിച്ചും സി.എൻ.എൻ ലിസ്റ്റിൽ പരാമർശിക്കുന്നുണ്ട്. കോവളം സർഫിങ്ങിന് മികച്ചതാണെന്നും മാനസിക പിരിമുറുക്കമൊഴിവാക്കാൻ പറ്റിയയിടം വർക്കല ബീച്ചാണെന്നുമാണ് അവർ പറയുന്നത്. കായലുകളും കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും മൂന്നാറിലെ ചായത്തോട്ടങ്ങളും പെരിയാർ ദേശീയോദ്യാനവും കേരളത്തെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ച ചില ഘടകങ്ങൾ മാത്രം. കേരളത്തിലെ ചെമ്മീൻ കറിരുചിക്കാൻ മറക്കരുതെന്നും ലിസ്റ്റിൽ പറയുന്നുണ്ട്. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചാണ് ലിസ്റ്റിൽ ഒന്നാമത്. 2011 ലുണ്ടായ ഭൂകമ്പത്തിൽ 185 പേർക്കാണ് ജീവൻ നഷ്ടമായത്. ഈജിപ്റ്റ്, ജപ്പാനിലെ ഫുക്കുവോക്ക, ഘാന, അമേരിക്കയിലെ ഗ്രാൻഡ് കാനിയൻ, ഹവായ് ദ്വീപുകൾ, സ്കോട്ട്ലൻഡിലെ സ്റ്റാൻഡിങ് സ്റ്റോൺ, ഇസ്രയേലിലെ ജാഫ, ലിച്ചെൻസ്റ്റീൻ, പെറുവിലെ ലിമ, ന്യൂയോർക്ക് സിറ്റി, മെക്സിക്കോയിലെ ഓക്സാക, ഒമാൻ, ബൾഗേറിയയിലെ പ്ലോവ്ഡിവ്, ഫ്രഞ്ച് വെസ്റ്റിൻഡീസിലെ സെന്റ് ബാർട്ടിസ്, ഫ്ളോറിഡയിലെ സ്പേസ് കോസ്റ്റ്, ജർമനിയിലെ വെയ്മർ എന്നിവയാണ് പട്ടികയിൽ ഇടംനേടിയ മറ്റുസ്ഥലങ്ങൾ. പട്ടികയിലുൾപ്പെട്ട ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം. പ്രളയം ദുരിതം വിതച്ച കേരളത്തിൽ ടൂറിസം മേഖലയ്ക്ക് പഴയ ഉണർവിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എൻ.എൻ തയാറാക്കിയ ഈ പട്ടികയിൽ കേരളത്തിന് സ്ഥാനം ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. Read More: CNN Travels 19 places to visit in 2019 Content Highlights: Kerala Tourism,CNN Travel List, Kadakampally Surendran


from mathrubhumi.latestnews.rssfeed http://bit.ly/2sQQN1U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages