തിരുവനന്തപുരം: സി.എസ്.ഐ സഭയുടെ തിരുവനന്തപുരം രൂപതാ ആസ്ഥാനത്തിനു മുന്നില്‍ കരാറന്റെ പ്രതിഷേധം. രൂപതയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുകയായ 11.5 കോടി രൂപ നല്‍കിയില്ലെന്നും നിര്‍മ്മാണ ഉപകരണങ്ങള്‍ വിട്ടുനല്‍കുന്നില്ലെന്നും ആരോപിച്ചാണ് മിഖായേല്‍ കണ്‍സ്ട്രക്ഷന്റെ കരാറുകാരനും തൊഴിലാളികളും കുടുംബസമേതം ഇന്നു രാവിലെ ഉപരോധം തീര്‍ത്തത്.
ഈ സമയം രൂപതയിലേക്ക് വന്ന ബിഷപ്പിന്റെ കാര്‍ ഇവര്‍ തടഞ്ഞു. രൂപതയില്‍ പുതിയ ഭരണസമിതി വന്നശേഷം കരാറുകള്‍ മാറ്റിയെന്നും ചെയ്ത ജോലികളുടെ തുക നല്‍കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. രൂപതാ അധികൃതര്‍ കരാറുകാരെ കാണുകയും തിങ്കളാഴ്ച വിശദമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതോടെയാണ് ഉപരോധം അവസാനിച്ചത്.
അതേസമയം, നിര്‍മ്മാണത്തില്‍ വലിയ ക്രമക്കേട് നടന്നുവെന്നും അതിനാലാണ് തുക അനുവദിക്കാതിരുന്നതെന്നും രൂപതാ അധികൃതര്‍ പറയുന്നു.
from mangalam.com http://bit.ly/2FrEAIH
via IFTTT
No comments:
Post a Comment