ഒരു ദിവസത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ 100 കോടി രൂപ പിഴയടക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ഒരു ദിവസത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ 100 കോടി രൂപ പിഴയടക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ഡൽഹി: വാഹനങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാൻ സോഫ്റ്റ്വെയറിൽ കൃത്രിമം നടത്തിയതിന് ഫോക്സ്വാഗൺ ഇന്ത്യ 100 കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്. 2018 നവംബറിലെ ഉത്തരവ് പ്രകാരംസെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിന് പിഴ അടയ്ക്കാൻ കമ്പനി തയ്യാറാകാത്തതിനാൽ 24 മണിക്കൂറിനുള്ളിൽ ഈ പിഴ തുക അടയ്ക്കാനുള്ള കർശന നിർദേശമാണ് ഹരിത ട്രിബ്യൂണൽ നൽകിയത്. വെള്ളിയാഴ്ച 5 മണിക്കുള്ളിൽ പിഴയടയ്ക്കാൻ കമ്പനി തയ്യാറായില്ലെങ്കിൽ ഫോക്സ്വാഗൺ ഇന്ത്യ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനും വസ്തുവകകൾ കണ്ടുകെട്ടാനും ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. 2015-ലാണ് ഫോക്സ്വാഗണിനെ പിടിച്ചുകുലുക്കിയ ഡീസൽഗേറ്റ് അഥവാ പുക മലിനീകരണ തട്ടിപ്പ് വിവാദങ്ങളുടെ തുടക്കം. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാൻ അനുവദനീയമായ അളവിലും നൽപതിരട്ടിയോളം നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്ന കാറുകളിൽ പ്രത്യേക സോഫ്റ്റ് വെയർ ഘടിപ്പിച്ചായിരുന്നു കമ്പനിയുടെ തട്ടിപ്പ്. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് ഫോക്സ്വാഗൺ കാറുകൾ മലിനീകരണ പരിശോധനയിൽ വിജയിച്ചു. എന്നാൽ തട്ടിപ്പ് പുറത്തുവന്നതോടെ ലോകത്താകമാനം വിറ്റഴിച്ച 1.1 കോടി കാറുകളിൽ ഈ സോഫ്റ്റ് വെയർ ഘടിപ്പിച്ചതായി ഫോക്സ്വാഗൺ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഡീസൽഗേറ്റ് വിവാദം ഇന്ത്യയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ കഴിഞ്ഞ വർഷം ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയർത്തി ഫോക്സ്വാഗൺ കാറുകൾ വിറ്റഴിച്ചെന്ന് ഈ സമിതി കണ്ടെത്തലിനെ തുടർന്നാണ് കമ്പനിക്കെതിരെ കർശന നടപടികൾഹരിത ട്രിബ്യൂണൽ കൈകൊണ്ടത്. സമിതിയുടെ കണ്ടെത്തലുകൾ പ്രകാരം കൃത്രിമം കാട്ടി 3.27 ലക്ഷം ഡീസൽ കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചിട്ടുള്ളത്. Content Highlights;NGT panel orders Volkswagen to pay Rs 100 crore fine in emissions case


from mathrubhumi.latestnews.rssfeed http://bit.ly/2FGsjzR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages