തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിന് ബദലായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ തെളിയിക്കുന്ന അയ്യപ്പജ്യോതിക്ക് തുടക്കമായി. വൈകിട്ട് ആറുമണിമുതൽ ഏഴുമണിവരെ സ്ത്രീപുരുഷന്മാർ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മൺവിളക്കുകൾ തെളിയിച്ചു. ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി, ആർഎസ്എസ്, എൻഎസ്എസ്, സംഘപരിവാർ എന്നീ സംഘടനകൾക്കൊപ്പംപന്തളം കൊട്ടാരകുടുംബാംഗങ്ങളും അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നു. കോഴിക്കോട്ടുനിന്ന് തത്സമയം തിരുവനന്തപുരത്തുനിന്ന് തത്സമയം ശബരിമല ആചാരാനുഷ്ഠാന സംരക്ഷണത്തിനായി ശബരിമല കർമസമിതി നടത്തുന്ന അയ്യപ്പജ്യോതി തെളിക്കൽ - അങ്കമാലിയിൽനിന്ന്.ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിലെ ബിജെപിയുടെ സമരപ്പന്തലിൽ ഒ രാജഗോപാൽ നിലവിളക്ക് തെളിയിച്ച് പരിപാടി ആരംഭിച്ചു. എംജിഎ രാമൻ, മാടമ്പ് കുഞ്ഞിക്കുട്ടൻ, കെ എസ് രാധാകൃഷ്ണൻ എന്നീ പ്രമുഖർ പങ്കെടുക്കുന്നു. ആറ്റിങ്ങലിൽ നേതൃത്വം നൽകുന്നത് മുൻ ഡിജിപി സെൻകുമാർ. കളിയിക്കാവിളയിൽ സുരേഷ്ഗോപി എംപി നേതൃത്വം നൽകുന്നു. അയ്യപ്പജ്യോതി തെളിയിക്കുന്നത് ദേശീയപാതയിലും എംസി റോഡിലുമായി 795 കിലോമീറ്റർ. ചങ്ങനാശേരിയിൽ ജ്യോതി തെളിയിച്ചത് എൻഎസ്എസ് ആസ്ഥാനത്തിനു മുന്നിൽ.
from mathrubhumi.latestnews.rssfeed http://bit.ly/2LyWxG8
via
IFTTT
No comments:
Post a Comment