'അത് ഐഎസുകാരല്ല, നമ്മുടെ പിള്ളേരാണ്'; വിദ്യാര്‍ത്ഥികള്‍ ഭീകരസംഘടനയില്‍ അംഗം എന്ന വ്യാജ വാര്‍ത്തയ്ക്ക് എതിരെ സലിം കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

'അത് ഐഎസുകാരല്ല, നമ്മുടെ പിള്ളേരാണ്'; വിദ്യാര്‍ത്ഥികള്‍ ഭീകരസംഘടനയില്‍ അംഗം എന്ന വ്യാജ വാര്‍ത്തയ്ക്ക് എതിരെ സലിം കുമാര്‍

തിരുവനന്തപുരം: ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്ന പ്രമുഖ ടിവി ചാനലില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ നടന്‍ സലിം കുമാര്‍ രംഗത്ത്. ഇത് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ ഭീകരരുടെ പരിപാടിയാണെന്ന വാര്‍ത്ത തെറ്റാണെന്നും യഥാര്‍ത്ഥ സംഭവത്തെ വളച്ചൊടിച്ചാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്നും കോളേജ് മാനേജ്‌മെന്റും പ്രതികരിച്ചു. താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ചാനല്‍ തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാറും വ്യക്തമാക്കി.

വര്‍ക്കല ചവര്‍ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വേഷം ധരിച്ച് കോളേജില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ആഘോഷത്തിന്റെ വീഡിയോ സഹിതമായിരുന്നു വാര്‍ത്ത. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് അല്‍ ഖ്വായ്ദ ഭീഷണിയുണ്ടെന്ന് വാര്‍ത്തയില്‍ പറയുകയും ചെയ്തു.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിന്റെ തീം ആയാണ് അവര്‍ ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാര്‍ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. തന്റെ ഒരു സിനിമയിലെ വേഷം അവര്‍ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്‍ അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്‍ത്ഥികള്‍ മുഴക്കിയിട്ടില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.

''കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല'' എന്നും സലീം കുമാര്‍ പറഞ്ഞു. പരിപാടിയില്‍ സലീം കുമാറും കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. കോളേജ് വാര്‍ഷികത്തിന്റെ ഭാഗമായായിരുന്നു ആഘോഷം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താനും കറുപ്പ് വസ്ത്രം ധരിച്ചെത്തിയതെന്നും സലിം കുമാര്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2Qb1Wnm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages