അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി

അലിഗഢ്: അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി രംഗത്ത്. സര്‍വകലാ ക്യാംപസിനുള്ളില്‍ സരസ്വതി ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വിദ്യാര്‍ത്ഥി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. വിദ്യാര്‍ത്ഥിയുടെ ആവശ്യം ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മറ്റി അംഗമായ ഡോ. മാനവേന്ദ്ര പ്രതാപ് സിംഗ് വിദ്യാര്‍ത്ഥിയുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.

സര്‍വകലാശാലയില്‍ 6000ത്തോളം ഹിന്ദു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും ഒറ്റ ക്ഷേത്രം പോലുമില്ല. എന്നാല്‍ മുസ്ലീം പള്ളികള്‍ എല്ലാ ഹോസ്റ്റലുകളിലുമുണ്ട്. ഇത് ഏത് തരം മതേതരത്വമാണെന്ന് മാനവേന്ദ്ര പ്രതാപ് സിംഗ് ചോദിച്ചു. അറബ് രാജ്യങ്ങളില്‍ പോലും ക്ഷേത്രങ്ങളുണ്ട്. പിന്നെ എന്തുകൊണ്ട് അലിഗഡില്‍ ക്ഷേത്രങ്ങള്‍ ആയിക്കൂടായെന്നാണ് മതേതരത്വം സംസാരിക്കുന്നവരോട് ചോദിക്കാനുള്ളതെന്നും മാനവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. സര്‍വകലാശാലയ്ക്ക് അകത്ത് പള്ളിയും ക്ഷേത്രങ്ങളും എല്ലാം ഉണ്ടാകുമ്പോഴാണ് മതനിരപേക്ഷത ഉണ്ടാകുന്നതെന്ന് പ്രതാപ് പറഞ്ഞു.

നേരത്തെ സര്‍വകലാശാലയുടെ മുന്‍ യൂണിയന്‍ പ്രസിഡന്റ് ഫൈസല്‍ ഹസന്‍ ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച വിധി പ്രകാരം കേന്ദ്രസര്‍വകലാശാലയിലോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളിലോ മതപരമായ യാതൊരു കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ പാടില്ലെന്നായിരുന്നു വിധി.



from mangalam.com http://bit.ly/2LGx90Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages