വിഭജനത്തിനു ശേഷം ഇന്ത്യ സ്വയം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു; വിവാദ പരാമര്‍ശവുമായി മേഘാലയ ജഡ്ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

വിഭജനത്തിനു ശേഷം ഇന്ത്യ സ്വയം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു; വിവാദ പരാമര്‍ശവുമായി മേഘാലയ ജഡ്ജി

ഷില്ലോംഗ്: വിധി പ്രസ്താവത്തിനിടെ വിവാദ പരാമര്‍ശവുമായി മേഘാലയ ഹൈക്കോടതി ജഡ്ജി എസ്.ആര്‍ സെന്‍. വിഭജനത്തിനു ശേഷം പാകിസ്താന്‍ സ്വയം ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ച പോലെ ഇന്ത്യയും സ്വയം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാല്‍ ഇന്ത്യ മതേതരമായി നിലനില്‍ക്കുയാണ് ചെയ്‌തെന്നും ജസ്റ്റീസ് എസ്.ആര്‍ സെന്‍. സ്ഥിരതാമസക്കാരനാണെന്ന രേഖ നിഷേധിച്ചത് ചോദ്യം ചെയ്ത് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജഡ്ജിയുടെ വിവാദ പരാമര്‍ശം.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍, ഖാസി, ഗരോ, ജെന്‍ഷ്യ തുടങ്ങിയ വിഭാഗങ്ങളെ യാതൊരു രേഖയും സന്ദേഹവും കൂടാതെ ഇന്ത്യയില്‍ പ്രവേശിപ്പിക്കണം. പ്രധാനമന്ത്രിയും നിയമമന്ത്രിയും പാര്‍ലമെന്റും ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ തയ്യാറാകണമെന്നും ജഡ്ജി പറഞ്ഞു. ഇന്ത്യ ഇസ്ലാമിക രാജ്യമാകാതിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാല്‍ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഭയംതേടി പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ ഈ മതവിഭാഗങ്ങള്‍ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുകയാണ്. അതിനാല്‍ തന്റെ വിധിന്യായത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും കേന്ദ്ര സംസ്ഥാന നിയമമന്ത്രിമാര്‍ക്കും നല്‍കമെന്നും കോടതിയില്‍ സന്നിഹിതനായിരുന്ന അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ജഡ്ജി നിര്‍ദേശിച്ചു.

ദേശീയ പൗരത്വ രജിസ്റ്ററിനെയും ജഡ്ജി വിമര്‍ശിച്ചിരുന്നു. രജിസ്റ്റര്‍ നിലവില്‍ വന്നതോടെ പല വിദേശികളും പൗരന്മാരായെന്നും ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവര്‍ പലരും പുറത്താക്കപ്പെട്ടുവെന്നും ജഡ്ജി വിമര്‍ശിച്ചിരുന്നു. നമ്മുടെ ഭാഷയും സംസ്‌കാരവും മതവും എല്ലാം സമാനമാണ്. ആര്‍ക്കും ഭാഷയുടെ പേരില്‍ മറ്റുള്ളവരെ വിദ്വേഷിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് സെന്‍ പറഞ്ഞു.



from mangalam.com https://ift.tt/2rzE4jp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages