ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന സെമിഫൈനല്‍ പോരാട്ടത്തിലെ തിരിച്ചുവരവിനു പിന്നാലെ 'മുഖ്യമന്ത്രി പദം' കോണ്‍ഗ്രസിന് തലവേദനയാകുകയാണ്. കാവിക്കോട്ടയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്ത ഹൃദയഭൂമിയായ മധ്യപ്രദേശും രാജസ്ഥാനിലേയും മുഖ്യമന്ത്രി കസേരകളിലാണ് തീരുമാനമാകാതെ അനിശ്ചിതത്വം തുടരുന്നത്. രണ്ടു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രി ആരാണെന്ന് സോണിയ ഗാന്ധിയോട് ആരാഞ്ഞപ്പോള്‍ ദയവായി രാഹുലിനോട് ചോദിക്കൂ.. എന്നായിരുന്നു സോണിയയുടെ മറുപടി.
ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രി പദം സംബന്ധിച്ച് അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിട്ടിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളില്‍ നിന്നും എംഎല്‍എമാരില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം തേടിയതിനു ശേഷമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും, ഉടന്‍ തന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കാണാനാകുമെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യം ഉയര്‍ത്തുന്നത് മുതിര്‍ന്ന നേതാവായ കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ്. ഇതില്‍ കമല്‍ നാഥിന് കൂടുതല്‍ സാധ്യതകളേറുന്നുണ്ട്. രാജസ്ഥാനിലേക്ക് എത്തുമ്പോള്‍ യുവ നേതാവും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും അശോക് ഗൊലോട്ടും തമ്മിലാണ് മത്സരം. അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ന്യൂജെന്‍ വിദ്യയും പാര്‍ട്ടി അധ്യക്ഷന്‍ പ്രയോഗിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്ക് എത്തുന്ന തരത്തില്‍ ഒരു ഓഡിയോ മെസേജ് ആണ് പ്രവര്‍ത്തകരുടെ താത്പര്യമറിയാന്‍ തയാറാക്കിയിരിക്കുന്നത്. വിജയിച്ചവര്‍ക്കെല്ലാം ആദ്യം തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചശേഷം ആരാകണം ആ മുഖ്യമന്ത്രി? എന്ന് രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തില്‍ ചോദ്യം, ഒരു പേര് മാത്രം നിര്‍ദേശിക്കാനാണ് ഓഡിയോ മെസേജ്. നിങ്ങള്‍ നിര്‍ദേശിക്കുന്നയാളുടെ പേരിയുന്ന ഒരേ ഒരാള്‍ ഞാനായിരിക്കും. പാര്‍ട്ടിയിലെ മറ്റാരും അറിയുന്നില്ലെന്നും, ബീപ് ശബ്ദത്തിന് ശേഷം പ്രതികരിക്കണമെന്നും ഓഡിയോയില്‍ പറയുന്നു. ഇതിനോടകം രണ്ടര ലക്ഷത്തോളം പ്രവര്‍ത്തകര്‍ക്ക് ഈ ശബ്ദ സന്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
from mangalam.com https://ift.tt/2A62gyP
via IFTTT
No comments:
Post a Comment