വ്യാജ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിവന്ന സംഘം പിടിയില്‍; വഞ്ചിക്കപ്പെട്ടത് പതിനായിരത്തിലേറെപ്പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

വ്യാജ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിവന്ന സംഘം പിടിയില്‍; വഞ്ചിക്കപ്പെട്ടത് പതിനായിരത്തിലേറെപ്പേര്‍

ന്യൂഡൽഹി: ഡൽഹി വികാസ്പുരിയിൽ വ്യാജ വിദ്യാഭ്യാസ ബോർഡ് നടത്തിവന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബോർഡ് ഓഫ് ഹയർസെക്കണ്ടറി എജുക്കേഷൻ എന്ന വ്യാജപേരിൽ സ്ഥാപനം നടത്തി 10,000 ത്തിലേറെപ്പേരെ ഇവർ വഞ്ചിച്ചതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുള്ളവരാണ് വഞ്ചിക്കപ്പെട്ടത്. അറസ്റ്റിലായ അൽത്താഫ് രാജ എന്ന 23 കാരനാണ് സംഘത്തലവനെന്ന് പോലീസ് വ്യക്തമാക്കി. അൽത്താഫിന് പുറമേ ഇയാളുടെ സംഘത്തിലുള്ള ശംഭുനാശ് മിശ്ര, മനോജ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പ് വഴി വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുന്ന സംഘം ബാങ്ക് അക്കൗണ്ടിലൂടെ ഇടപാടുകാരിൽനിന്ന് പണം വാങ്ങുകയായിരുന്നു. അൽത്താഫിന്റെ തേതൃത്വത്തിൽ നടത്തിവന്ന വിദ്യാഭ്യാസ ബോർഡിന്റെ പേരിൽ മാർക്ക്ഷീറ്റുകളും സർട്ടിഫിക്കറ്റുകളും നൽകിയിരുന്നു. പത്താം ക്ലാസും പ്ലസ്ടുവും ജയിക്കാത്തവർക്കായിരുന്നു സംഘം ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയത്. വ്യാജ മാർക്ക്ഷീറ്റുകളും സർട്ടിഫിക്കറ്റുകളും കൂടാതെ ചോദ്യപേപ്പറുകളും സ്റ്റുഡന്റ് രജിസ്റ്ററുകളും 10, 12 ക്ലാസ് സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു. ഡിസംബർ 12നും 23നുമായി നടത്തിയ വ്യത്യസ്ത റെയ്ഡുകളിലാണ് പ്രതികൾ പോലീസ് പിടിയിലായത്. 2017 സെപ്റ്റംബറിൽ സമാനമായ മറ്റൊരു കേസിലും അൽത്താഫ് പിടിക്കപ്പെട്ടിരുന്നു. Content Highlight:Fake education board busted, 23-year-old mastermind arrested for duping 10,000 students


from mathrubhumi.latestnews.rssfeed http://bit.ly/2QRjTMR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages