മുംബൈ: പെൺകുട്ടികളുടെ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഹോസ്റ്റലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗിർഗോമിൽ സ്വകാര്യ ഹോസ്റ്റൽ നടത്തുന്ന 47-കാരനെയാണ് മുംബൈ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന ഫ്ളാറ്റിലെ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടികൾപോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടികളുടെ മുറിയിലുണ്ടായിരുന്ന അഡാപ്റ്ററിനുള്ളിലാണ് പ്രതി ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഒളിക്യാമറയും ഇതിലെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു. തങ്ങളുടെ പല സ്വകാര്യസംഭാഷണങ്ങളെക്കുറിച്ചും ഹോസ്റ്റലുടമ ചോദിക്കാൻ തുടങ്ങിയതാണ് പെൺകുട്ടികളിൽ സംശയമുണ്ടാക്കിയത്. മുറിയിൽ സംസാരിക്കുന്നത് പുറത്തേക്ക് കേൾക്കുന്നതിനാലാണ് ഇയാൾ വിവരങ്ങൾ തിരക്കുന്നതെന്നാണ് പെൺകുട്ടികൾ ആദ്യംകരുതിയിരുന്നത്. എന്നാൽ സംശയം ബലപ്പെട്ടപ്പോൾ ഒരു പെൺകുട്ടി ഇന്റർനെറ്റ് സഹായത്തോടെ ഒളിക്യാമറയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. മുറിയിലെ ഇലക്ട്രോണിക് അഡാപ്റ്ററിൽ ഒളിക്യാമറയുണ്ടെന്നാണ് ഇവർ കണ്ടെത്തിയത്. ഇതോടെയാണ് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയത്. Content Highlights:hostel owner arrested for making videos of hostel girls through spy camera
from mathrubhumi.latestnews.rssfeed http://bit.ly/2EOzRRM
via
IFTTT
No comments:
Post a Comment