മധുരൈ: നിലവിലെ രാഷ്ട്രീയ സാഹചര്യം ഒറ്റയടിക്ക് വിലയിരുത്താനാവില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന്പറയാൻ എളുപ്പമല്ല. നരേന്ദ്ര മോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും രാംദേവ് വ്യക്തമാക്കി. താൻ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നുംആരേയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയെ ഒരു വർഗീയ രാജ്യമാക്കാനോ ഹിന്ദു രാഷ്ട്രമാക്കാനോ ഉദ്ദേശമില്ല. ആത്മീയ ഇന്ത്യയും ആത്മീയ ലോകവും പടുത്തുയർത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നുംരാംദേവ് വ്യക്തമാക്കി. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരം പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ മധുരൈയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. Content Highlights:Baba Ramdev,Political situation very difficult; can't say who will be the next prime minister
from mathrubhumi.latestnews.rssfeed http://bit.ly/2BDeleF
via
IFTTT
No comments:
Post a Comment