പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കുതന്നെ; പ്രതിപക്ഷത്തിരിക്കും - ശിവരാജ് സിങ് ചൗഹാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കുതന്നെ; പ്രതിപക്ഷത്തിരിക്കും - ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാൽ: മധ്യപ്രദേശിലെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെ ഗവർണർക്ക് രാജിക്കത്ത് നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനേക്കാൾ വോട്ടുകൾ ലഭിച്ചിട്ടും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചില്ലെന്നത് അംഗീകരിക്കുന്നു. അതിനാൽ അവകാശവാദം ഉന്നയിക്കാനില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാർ സംസ്ഥാനത്തെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ഇരുസർക്കാരുകളും ജനങ്ങൾക്കുവേണ്ടി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കി. പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം പൂർണമായും തന്റേതാണ്. ചിലപ്പോൾ തനിക്കെന്തെങ്കിലും ന്യൂനത ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:We got more votes than Congress but won less number of seats: Shivraj Singh Chouhan


from mathrubhumi.latestnews.rssfeed https://ift.tt/2SJLdZV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages