ഭൂപടത്തിന്റെ നിറം മാറ്റിയ ഫലങ്ങള്‍, 2019 അരികെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ഭൂപടത്തിന്റെ നിറം മാറ്റിയ ഫലങ്ങള്‍, 2019 അരികെ

2019ലോക്സഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കൂടുതൽ തുറുപ്പുചീട്ടുകൾ പുറത്തെടുക്കേണ്ടിവരുമെന്ന് തെളിയിക്കുകയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിന്റെ നിറം മാറ്റിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ജമ്മു കശ്മീർ മുതൽ ഹിന്ദി ഹൃദയ ഭൂമിക വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി ആകെ 273 ലോക്സഭ സീറ്റുകളാണ് ഉള്ളത്. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ ഹിന്ദി ബെൽറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ നിന്ന് മാത്രം ബിജെപി നേടിത് 226 ലോക്സഭാ സീറ്റുകളാണ്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുത്തത് ഈ സംസ്ഥാനങ്ങളിലെ വൻവിജയമാണ്. ഹിന്ദി മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ബിജെപിയെ കാത്തിരിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും കൈകോർത്താൽ 80 മുതൽ 100 സീറ്റുകൾ വരെ ബിജെപിക്ക് നഷ്ടപ്പെടാനാണ് സാധ്യത. ഈ നഷ്ടം നികത്താൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി സീറ്റുകൾ നേടേണ്ടത് ബിജെപിക്ക് അത്യാവശ്യമാണ്. കൂടാതെ തെലങ്കാനയിൽ ടി.ആർ.എസിനെ സഖ്യത്തിലേക്ക് കൂട്ടേണ്ടിയും വരും. എന്നാൽ ഇതിനൊക്കെ അമിത് ഷാ- മോദി കൂട്ടുകെട്ടിനും സംഘപരിവാറിനും കഠിന പരിശ്രമം തന്നെ വേണ്ടിവരും. അതേസമയം, കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങൾ ബിജെപിക്ക് എതിരായ മഹാസഖ്യത്തിന്റെ സാധ്യതകൾ കൂടുതൽ വിശാലമാക്കുന്നുണ്ട്. മഹാസഖ്യത്തിന്റെ നെടുംതൂണാകാൻ തങ്ങൾക്ക് സാധിക്കുമെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണ്. എന്നാൽ ബിജെപിക്കെതിരെ പ്രാദേശിക കക്ഷികളെ അണിനിരത്തി ഒരു മഹാസഖ്യം എത്രത്തോളം വിജയമാകുമെന്ന് പ്രവചിക്കാനാകില്ല. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, മായാവതിയുടെ ബിഎസ്പി, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്നിവരെ ബിജെപിക്കെതിരെ അണിനിരത്തിയാലും താൻപോരിമ കൂടുതലുള്ള ഈ നേതാക്കളെ ഒന്നിച്ചുകൊണ്ടുപോകുക ദുഷ്കരം തന്നെയാകും. അതിനാൽ തന്നെ മോദിക്കെതിരായ ജനവിധി എങ്ങനെയെന്നതിന്റെ ചിത്രം വ്യക്തമാക്കാൻ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവരും. Content Highlights: 5 State election results, BJP. Loksabha Election 2019, Congress, Mahaghatbandhan


from mathrubhumi.latestnews.rssfeed https://ift.tt/2QUvryt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages