ബെംഗളൂരു: കോൺഗ്രസിലെ വിമതസ്വരം ഒഴിവാക്കാനായി കർണാടകത്തിൽ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തിൽ പുറത്തായ മന്ത്രി ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് സൂചന. വനം-പരിസ്ഥതി മന്ത്രി ആർ. ശങ്കറാണ് ബിജെപിയിലേക്ക് പോകുമെന്ന സൂചന നൽകിയത്. കർണാടക പ്രജന്യവന്ത ജനതാ പാർട്ടിയുടെ എം.എൽ.എയാണ് ആർ.ശങ്കർ. ബിജെപിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല, അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയാതായുള്ള റിപ്പോർട്ടുകൾ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തന്നെ തള്ളിയതായി ഞാൻ തിരിച്ചറിയുന്നു. ബിജെപിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിസഭയിൽ നിന്ന് പുറത്തായതോടെ ഒരു പുനരാലോചന നടത്തുമെന്നും ആർ. ശങ്കർ വ്യക്തമാക്കി. ശങ്കറിനെ കൂടാതെ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രിയായ രമേഷ് ജാർകിഹോളിക്കും മന്ത്രസഭാ പുനഃസംഘടനയിൽ സ്ഥാനം നഷ്ടമായിട്ടുണ്ട്. അദ്ദേഹം നേരത്തെ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായി ആരോപണം ഉയർന്നിരുന്നു. മന്ത്രിസഭാ യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന് പകരമായി സഹോദരൻ സതീഷ് ജാർകിഹോളി പുതിയ മന്ത്രിമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സതീഷ് ജാർകിഹോളിയടക്കം എട്ട് പുതിയ മന്ത്രിമാരുടെ പേരാണ് കോൺഗ്രസ് ശനിയാഴ്ച പുറത്തുവിട്ട ലിസ്റ്റിലുള്ളത്.രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. Content Highlights:Karnataka assembly,R Shankar, karnatakaCabinet
from mathrubhumi.latestnews.rssfeed http://bit.ly/2Aeud7p
via
IFTTT
No comments:
Post a Comment