ശബരിമല വിഷയം:പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ശബരിമല വിഷയം:പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് സഭയിൽ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ ബഹളം.തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.ശബരിമല വിഷയത്തിൽ ഇത് ആറാംദിവസമാണ് സഭ പിരിയുന്നത്.പ്രതിപക്ഷ ബഹളത്തെത്തുടർന്ന്ചോദ്യോത്തരവേള റദ്ദാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹം ചെയ്യുന്ന എം എൽ എമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നുമുള്ള ആവശ്യവുമായാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. തുടർന്ന് ശബരിമലയിലെ 144 പിൻവലിക്കുക എന്നെഴുതിയ പ്ലക്കാർഡുംബാനറുകളുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. എല്ലാ ദിവസവും സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നൽകിയിരുന്നതായും സ്പീക്കർ ഓർമപ്പെടുത്തി. എം എൽ എമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന്അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് പ്രതിപക്ഷമെത്തിയത്.എം എൽ എമാരുടെ സത്യഗ്രഹം എട്ടാംദിവസത്തിലേക്ക് കടന്നു. content highlights:Opposition stages protest in legislative assembly


from mathrubhumi.latestnews.rssfeed https://ift.tt/2El4IVD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages