ടാഗോറിലെ പ്രദര്‍ശനങ്ങള്‍ ഇന്ന് ആരംഭിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ടാഗോറിലെ പ്രദര്‍ശനങ്ങള്‍ ഇന്ന് ആരംഭിച്ചേക്കും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങിയ ഐഎഫ്എഫ്കെ പ്രധാന വേദിയായ ടാഗോറിലെ പ്രദർശനങ്ങൾ ഇന്ന് വൈകിട്ട് ആരംഭിച്ചേക്കും. തിങ്കളാഴ്ച വൈകിട്ട് 6:30 നും 8:30 നും പ്രദർശനങ്ങൾ ഉണ്ടാകുമെന്ന് ഐഎഫ്എഫ്കെ വെബ്സൈറ്റിൽ അറിയിപ്പു വന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ലെന്നാണ് ഫെസ്റ്റിവൽ സംഘാടകരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്നുതന്നെ പ്രദർശനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു പ്രൊജക്ടർ എത്തിക്കാനുള്ള ശ്രമത്തിലാണ്. അത് വൈകിട്ടോടെ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ, അതിന്റെ സാങ്കേതികത സംബന്ധിച്ച് ചില ആശങ്കകളുണ്ട് -ചലച്ചിത്രമേള ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കുള്ള പ്രദർശത്തിനിടെയാണ് ടാഗോറിലെ പ്രൊജക്ടർ തകരാറിലായത്. തുടർന്ന് ഇവിടത്തെ മത്സരചിത്രങ്ങളുടെ ഉൾപ്പെടെ പ്രദർശനങ്ങൾ മുടങ്ങിയിരുന്നു. നിലവിൽ ടാഗോറിലെ പല ചിത്രങ്ങളും മറ്റു വേദികളിൽ പ്രദർശിപ്പിക്കുകയാണ്. Content Highlights: IFFK 2018, 23rd IFFK , Thiruvanthapuram, Tagore Theatre


from mathrubhumi.latestnews.rssfeed https://ift.tt/2PslIuf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages