സിഡ്നി: ക്രിക്കറ്റ് ലോകത്തിനു തന്നെ നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടൽ വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി വിലക്ക് നേരിടുന്ന ഓസീസ് താരം ബാൻക്രോഫ്റ്റ്. ഓസീസ് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണർ പറഞ്ഞതനുസരിച്ചാണ് പന്തിൽ കൃത്രിമം കാണിച്ചതെന്നാണ് ബാൻക്രോഫ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. വാർണറുടെ നിർദേശ പ്രകാരമാണ് തെറ്റാണെന്ന് അറിഞ്ഞിട്ടും പന്ത് ചുരണ്ടിയതെന്ന് താരം വ്യക്തമാക്കി. ഡേവ് ആണ് പന്തിൽ അത്തരമൊരു കാര്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു ബാൻക്രോഫ്റ്റിന്റെ വാക്കുകൾ. ഫോക്സ് സ്പോർട്സിനു നൽകിയ പ്രതികരണത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ വിവാദത്തിൽ താൻ ഇരയാക്കപ്പെട്ടെന്നു തോന്നിയിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടി. സംഭവിച്ച കാര്യത്തിന്റെ മറ്റ് ഉത്തരവാദിത്വങ്ങളൊന്നും ഞാൻ ഏറ്റെടുക്കുന്നില്ല, പക്ഷെ എനിക്ക് അത് ചെയ്യാതിരിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഞാൻ വലിയ തെറ്റാണ് ചെയ്തത്, ബാൻക്രോഫ്റ്റ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. പന്ത് ചുരണ്ടുന്നതിന് ജൂനിയർ താരമായ ബാൻക്രോഫ്റ്റിനെയാണ് ചുമതലപ്പെടുത്തിയത്. ക്യാമറകളുടെ ശ്രദ്ധ അധികം ലഭിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. അടിവസ്ത്രത്തിൽ കരുതിയ ഉരക്കടലാസുപയോഗിച്ചായിരുന്നു ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചത്. അസ്വാഭാവികമായ പ്രവൃത്തി ശ്രദ്ധയിൽപെട്ട ക്യാമറാമാൻ ബാൻക്രോഫ്റ്റിന്റെ ചുരണ്ടൽ ദൃശ്യങ്ങളോടെ പിടികൂടുകയായിരുന്നു. സംഭവം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ അടക്കം കാണിച്ചതോടെ അമ്പയർമാർ ബാൻക്രോഫ്റ്റിനോട് വിശദീകരണം ചോദിച്ചു. ആദ്യഘട്ടത്തിൽ സൺഗ്ലാസ് കവറുപയോഗിച്ചാണ് പന്ത് തുടച്ചതെന്നായിരുന്നു പറഞ്ഞത്. അത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. യഥാർഥത്തിൽ മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് ബാൻക്രോഫ്റ്റ് ഉപയോഗിച്ചത്. ഇതിനു പിന്നാലെ അന്നത്തെ നായകൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ എന്നിവർക്ക് ഒരു വർഷം സസ്പെൻഷനും ബാൻക്രോഫ്റ്റിന് ഒമ്പത് മാസം സസ്പെൻഷനും ലഭിച്ചു. Content Highlights: warner asked me to tamper the ball bancroft
from mathrubhumi.latestnews.rssfeed http://bit.ly/2AhHn3t
via
IFTTT
No comments:
Post a Comment