തിരുവനന്തപുരം: മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നാല് പാർട്ടികളെ കൂടി ഉൾപ്പെടുത്തി എൽഡിഎഫ് വിപുലീകരിച്ചു. ലോക് താന്ത്രിക് ജനതാദൾ, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ എന്നീ പാർട്ടികളെയാണ് ഇടതുമുന്നണിയിലെടുത്തത്. ഐഎൻഎലിനെ സംബന്ധിച്ച് 25 വർഷത്തെ കാത്തിരിപ്പിനാണ് ഒരു വിരാമമുണ്ടായത്. കാൽനൂറ്റാണ്ടായി എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു ഐ.എൻ.എൽ. ഇടക്കാലത്തിന് ശേഷം ലോക് താന്ത്രിക് ജനതാദളും ഇടതുമുന്നണിയിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. Content Highlights: LDF, four parties joins ldf
from mathrubhumi.latestnews.rssfeed http://bit.ly/2ER3ZM2
via
IFTTT
No comments:
Post a Comment