നിര്‍ഭയ സംഭവം നടന്നിട്ട് ആറുവര്‍ഷം; മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

നിര്‍ഭയ സംഭവം നടന്നിട്ട് ആറുവര്‍ഷം; മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ

ന്യൂഡൽഹി: രാജ്യത്തെ കണ്ണീരിലാഴ്ത്തി നിർഭയ കടന്നുപോയിട്ട് ആറു വർഷമാകുന്നു. 2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് അവൾ ക്രൂരമായ പീഡനത്തിനിരയായത്. ഇന്ത്യയെയാകെ വേട്ടയാടുന്ന നീറുന്ന ഓർമ്മയായി നിർഭയ ഇപ്പോഴും നിലനിൽക്കുന്നു. മകളുടെ മരണശേഷം ഇത്രയും വർഷങ്ങൾ കടന്നുപോയിട്ടും അവൾക്ക് നീതി കിട്ടിയിട്ടില്ലെന്ന് പറയുന്നു അമ്മ ആശാ ദേവി. എന്റെ മകൾക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അവളെ പിച്ചിച്ചീന്തിയവർ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്റെ തകർച്ചയാണിത്. പെൺകുട്ടികളെ അവർ ദുർബലരല്ലെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ മാതാപിതാക്കളോട് പറയാനുള്ളത്അവർക്ക് വിദ്യാഭ്യാസംനിഷേധിക്കരുതെന്നാണ് - ആശാദേവി പറഞ്ഞു. നിർഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പുനപ്പരിശോധനാ ഹർജികൾ തള്ളിയ സാഹചര്യത്തിൽ എത്രയും പെട്ടന്ന് കുറ്റവാളികളെ തൂക്കിലേറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ആശാദേവി. സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലൂടെയാവണം നിർഭയയുടെ ഓർമ്മ നമ്മുടെ മനസ്സുകളിൽ നിലനില്ക്കേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. 2012 ഡിസംബർ 16ന് സിനിമ കണ്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങാൻ ബസ്സിൽ കയറിയ നിർഭയയെ ബസ്സിലുണ്ടായിരുന്ന ആറ് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ 29ന് സിംഗപ്പൂർ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2QULv2V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages