തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് മേധാപട്കർ സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ദേശീയപാത വികസനവിഷയത്തിൽ സംയുക്തസമരസമിതിയുടെ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മേധാ പട്കർ. 45 മീറ്റർ ചുങ്കപ്പാതയ്ക്കെതിരെ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മേധാ പട്കർ. ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദർശനാനുമതിയും വാങ്ങിയിരുന്നു. എന്നാൽ, സമയമായപ്പോൾ സന്ദർശനാനുമതി നിഷേധിച്ചു എന്നാരോപിച്ചാണ് മേധാ പട്കർ സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്നത്. നേരത്തെ നിശ്ചയിച്ച സമയത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും സന്ദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. വൈകുന്നേരം 4.15ന് മുഖ്യമന്ത്രിയെ കാണാമെന്നാണ് ഓഫീസിൽ നിന്ന് പറയുന്നത്. പ്രതിഷേധമാർച്ച് രാവിലെയാണ് നടന്നത്. തൊട്ടുപിന്നാലെ ചർച്ച നടത്താമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. content highlights:medhapatkar protesting infront of secretariat
from mathrubhumi.latestnews.rssfeed https://ift.tt/2R4otH6
via
IFTTT
No comments:
Post a Comment