തിരുവനന്തപുരം: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി ആശ്വാസം പദ്ധതിക്ക് സർക്കാർ അനുമതി നൽകി. ലൈംഗികാതിക്രമം, ആസിഡ് അക്രമം, മറ്റ് നിഷ്ഠുരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്ക്ക് ഇരയാകുന്നവർക്ക് ഒരുലക്ഷം വരെ സഹായധനം അനുവദിക്കുന്നതാണ് പദ്ധതി. പദ്ധതിനടത്തിപ്പിനായി മൂന്നുകോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണിതെന്ന് അവർ പറഞ്ഞു. ഗാർഹികപീഡനത്തിന് വിധേയരായവർ, ഹീനമായ ലിംഗ വിവേചനത്തിന് ഇരയായവർ എന്നിവർക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യം രജിസ്റ്റർ ചെയ്യപ്പെടുകയോ വെളിപ്പെടുത്തുകയോ ചെയ്താൽ കുട്ടികളുടെ പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറും സ്ത്രീകളുടെ പരാതിയിൽ വിമൻ പ്രൊട്ടക്ഷൻ ഓഫീസറും നിർഭയ സെല്ലിലാണ് പരാതിനൽകേണ്ടത്. സഹായം ഇങ്ങനെ കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, ഗർഭിണിയായിരിക്കുമ്പോൾ ബലാത്സംഗത്തിനിരയായവർ, ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾ നഷ്ടപ്പെടുന്നവർ, അപകടങ്ങളിലൂടെയോ വന്ധ്യതപ്രശ്നത്തിലൂടെയോ ഭ്രൂണനഷ്ടം സംഭവിച്ചവർ, പൊള്ളലേറ്റവർ എന്നിവർക്ക് 50,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ. കടുത്ത ഗാർഹിക, മാനസിക, ശാരീരിക പീഡനമേൽക്കുന്നവർ, അനാശാസ്യകേന്ദ്രങ്ങളിൽനിന്നും രക്ഷപ്പെടുത്തിയ കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് 25,000 മുതൽ 50,000 രൂപ വരെ. ആസിഡ് ആക്രമണ ഇരകൾക്ക് ഒരുലക്ഷം രൂപ മുതൽ രണ്ടുലക്ഷം രൂപ വരെ. content highlights: sexual abuse victims, rape victims
from mathrubhumi.latestnews.rssfeed http://bit.ly/2GUaEY3
via
IFTTT
No comments:
Post a Comment