ആര്‍ബിഐയുടെ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ആര്‍ബിഐയുടെ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയാണ് ശക്തികാന്ത ദാസ്. മുംബൈയില്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഊര്‍ജിത് പട്ടേല്‍ സ്ഥാനം ഏറ്റെടുത്തത്.

15-ാം ധനകാര്യ കമ്മീഷന്‍ അംഗമായിരുന്ന അദേഹം പുതിയ നിയമനത്തോടെ ആ പദവി രാജിവെച്ചിരുന്നു. 1980 ബാച്ച് ഐഎഎസുകാരനായ ഇദേഹം ധനമന്ത്രാലയത്തില്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായാണ് റിട്ടയര്‍ ചെയ്തത്.

കേന്ദ്രസര്‍ക്കാരുമായി ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് പുതിയ നിയമനം.ജി 20 ഉച്ചകോടികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.



from mangalam.com https://ift.tt/2GajIY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages