ദുര്‍ബലരില്‍ നിന്നുള്ള നിര്‍ബന്ധിത പിരിവ് ഉപേക്ഷിക്കണം- മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ദുര്‍ബലരില്‍ നിന്നുള്ള നിര്‍ബന്ധിത പിരിവ് ഉപേക്ഷിക്കണം- മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി സർക്കാർ മെഷിനറികളുടെ പൂർണ്ണ ശ്രദ്ധ വനിതാ മതിൽ വിജയിപ്പിക്കാനാണെന്നുംഇതിന്റെ പത്ത് ശതമാനം താല്പര്യം കാണിച്ചിരുന്നുവെങ്കിൽ പ്രളയം ബാധിച്ച ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ദുർബലരിൽ നിന്നുള്ള നിർബന്ധിത പിരിവ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഫെയ്സ്ബുക്കിലൂടെയായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. സർക്കാർ പണം മതിലിനായി ചെലവഴിക്കുമെന്നുംഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സർക്കാർ ഇപ്പോൾ മതിൽ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. ആശ വർക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവർത്തകർ, അയൽക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി പാവപ്പെട്ട സ്ത്രീകളിൽനിന്നും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ നിന്നും നിർബന്ധമായി പ്രാദേശിക പാർട്ടി നേതാക്കൾ പണം പിരിക്കുന്നതായി വ്യാപകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പാലത്ത് നിർബന്ധിത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു എന്നാണു പത്രവാർത്ത. മുഖ്യമന്ത്രിയോട് ഒരു അഭ്യർഥനയുള്ളത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകളിൽ നിന്നും നടത്തുന്ന നിർബന്ധിത പിരിവ് ദയവായി ഉപേക്ഷിക്കണം. സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതിനെക്കാൾ ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരി മതിൽ കെട്ടിപ്പടുക്കുന്നത്. ഇതിനോടകം മതിലിന്റെ പേരിൽ അനാവശ്യമായ ചേരിതിരിവും സംഘർഷങ്ങളും സമൂഹത്തിൽ ഉണ്ടായിക്കഴിഞ്ഞു. ഈ വർഗ്ഗീയ മതിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമേ സഹായിക്കുകള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽവ്യക്തമാക്കി. Content Highlights:womens wall, former cm oommen chandy,cm pinarayi vijayan


from mathrubhumi.latestnews.rssfeed http://bit.ly/2QMngES
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages