കോഴിക്കോട്: പൊതുവേദികളില്‍ ആര്‍ത്തവം എന്ന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം ഉപയോഗിച്ചപ്പോള്‍ ആ വാക്ക് ഉച്ചരിക്കാന്‍ സമൂഹത്തിന് പേടിയും ലജ്ജയും ഇല്ലാതായെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. മുഖ്യമന്ത്രി ആര്‍ത്തവത്തെക്കുറിച്ച് നിരന്തരം സംസാരിച്ചതോടെ ആര്‍ത്തവത്തിന് അശുദ്ധിയില്ലാതായി. അത് വലിയവിപ്ലവമാണെന്നും ശാരദക്കുട്ടി പറഞ്ഞു. കെഎസ്ടിഎ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി 'അറിവും അവബോധവും' സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാരദക്കുട്ടി.
സ്ത്രീകള്‍ ആര്‍ജിച്ച അറിവുകളൊന്നും ക്ലാസ്മുറിയില്‍ പഠിപ്പിച്ചതല്ല. അവര്‍ ജീവിതത്തില്‍നിന്ന് സ്വാംശീകരിച്ചവയാണ് അവയെല്ലാം. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ഓടിച്ചിട്ട് ആക്രമിക്കുന്ന ആണഹങ്കാരത്തിന്റെ വക്താക്കളെയോര്‍ത്ത് തലകുനിഞ്ഞുപോകുന്നു. ഇത്രയുംനാള്‍ എന്താണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചതെന്നും കേരളീയ സമൂഹം ഇത്രയേറെ സ്ത്രീവിരുദ്ധമായി മാറിയതെന്താണെന്നും അധ്യാപക സമൂഹം ചിന്തിക്കണം. ഹൈന്ദവ ശക്തികള്‍ നമ്മുടെ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുകയാണ്. ഇന്ന് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അധ്യാപകര്‍ ഇതിന് മറുപടി നല്‍കണമെന്നും ശാരദക്കുട്ടി പറഞ്ഞു.
from mangalam.com http://bit.ly/2CyOLcA
via IFTTT
No comments:
Post a Comment