തിരുവനന്തപുരം: റബ്ബർ കർഷകർക്ക് ഒരു പൈസപോലും സർക്കാർ ഖജനാവിൽ നിന്ന് സബ്സിഡിനൽകരുതെന്ന് പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബർ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. നിലവിലുള്ള റബ്ബർ മരങ്ങൾവെട്ടിനശിപ്പിക്കണമെന്നും പി.സി.ജോർജ് നിമസഭയിൽ ആവശ്യപ്പെട്ടു. റബ്ബർ കൃഷി ലാഭകരമായി നടത്താൻ നമുക്ക് കഴിയില്ല. പരിസ്ഥിതി തകർക്കുന്ന ഈ കൃഷിയിൽ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ്കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണ്. അസം ഉൾപ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബർ കൃഷി വ്യാപിച്ച് കിടക്കുമ്പോൾ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പി.സി.ജോർജ് ചോദിച്ചു. എത്രയോ ലാഭകരമായ മറ്റു കൃഷികൾനമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബർ മരങ്ങൾ വെട്ടികളഞ്ഞ് ഞാൻ മറ്റു കൃഷികൾ നടത്തുന്നു. പത്ത് വർഷം കഴിഞ്ഞാൽ ഒരേക്കറിൽ നിന്ന് 16 ലക്ഷം വീതംഎനിക്ക് കിട്ടാൻ പോകുകയാണ്. അതുകൊണ്ട് ദൈവത്തെയോർത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവിൽ നിന്ന് റബ്ബർ കൃഷിക്ക് കൊടുക്കരുത്. ഇത് വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകർക്കും. അത് കൊണ്ട് റബ്ബർ കൃഷിക്ക് പകരമുള്ള കൃഷി നടത്താൻ മന്ത്രി തയ്യാറുണ്ടോയെന്നും പി.സി.ജോർജ് ചോദിച്ചു.നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു പി.സി.ജോർജിന്റെ റബ്ബർ കർഷകർക്കെതിരെയുള്ള പരാമർശം Content Highlights:PC George, rubber farmers, rubber farming,kerala assembly
from mathrubhumi.latestnews.rssfeed https://ift.tt/2UbQdZ3
via
IFTTT
No comments:
Post a Comment