ജീവനൊടുക്കിയ പാര്‍ട്ടിയംഗത്തിന്റെ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; രക്തംകൊണ്ട് ഒപ്പിട്ട കത്തുകള്‍ സിപിഎം നേതാവിനെതിരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ജീവനൊടുക്കിയ പാര്‍ട്ടിയംഗത്തിന്റെ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; രക്തംകൊണ്ട് ഒപ്പിട്ട കത്തുകള്‍ സിപിഎം നേതാവിനെതിരെ

മാനന്തവാടി : സഹകരണബാങ്ക് ജീവനക്കായായ പാര്‍ട്ടിയംഗം ജീവനൊടുക്കിയത് സിപിഎം ഏരിയാ കമ്മറ്റിയംഗത്തിനെതിരെ രക്തം കൊണ്ട് ഒപ്പിട്ട കത്തുകള്‍ എഴുതിവച്ച ശേഷം. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മാനന്തവാടി തലപ്പുഴ സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം തവിഞ്ഞാല്‍ 44 -ാം മൈല്‍ ബ്രാഞ്ച് കമ്മറ്റിയംഗവുമായ അനില്‍ കുമാറി (47) ന്റെ വീട്ടില്‍ നിന്നാണ് ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഎം നേതാവിനെതരെ പരാമര്‍ശങ്ങളടങ്ങിയ ഏഴ് കത്തുകള്‍ കണ്ടെത്തിയത്.

കത്തുകളെല്ലാം താന്‍ തന്നെ എഴുതിയതാണ് എന്ന് തെളിയിക്കാനാണ് രക്തം കൊണ്ട് ഒപ്പിട്ടിരിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സിപിഎം തലപ്പുഴ ലോക്കല്‍ കമ്മറ്റിക്കും ബാങ്കിലെ ജീവനക്കാര്‍ക്കുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്.

ക്രമവിരുദ്ധമായ പലകാര്യങ്ങളും ബാങ്ക് പ്രസിഡന്റ് തന്നെക്കൊണ്ട് ചെയ്യിച്ചുവെന്നും അത് തന്നെ ലക്ഷങ്ങളുടെ കടക്കാരനാക്കിയെന്നുമാണ് ആരോപണം.



from mangalam.com https://ift.tt/2rjp4G8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages