ചെന്നൈ: തടവുകാരന് ദാമ്പത്യ ജീവിതത്തിനായി പരോള്‍ അനുവദിച്ച് കോടതി. മദ്രാസ് ഹൈക്കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിപ്പിച്ചത്. തമിഴ്‌നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പെരുമാളിനാണ് കോടതി രണ്ടാഴ്ച പരോള്‍ അനുവദിച്ചത്.
പെരുമാളിന്റെ ഭാര്യ മുത്തുമണിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി കോടതിയുടെ വിധി. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തടവുകാരന്റെയും അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വിധിയില്‍ ഉള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു കേസില്‍ പെരുമാളിന് ജീവപര്യന്തം ശിക്ഷ ലഭിച്ചുവെങ്കിലും ബാക്കി രണ്ടു കേസുകള്‍ കൂടി വിചാരണയില്‍ ഉള്ളതിനാല്‍ പരോള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചുവെങ്കിലും കോടതി വാദം തള്ളുകയായിരുന്നു.
from mangalam.com https://ift.tt/2Rq2IOY
via IFTTT
No comments:
Post a Comment