ഷില്ലോങ്: മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന വിവാദ വിധിയുമായി മേഘാലയ ഹൈക്കോടതി ജഡ്ജി. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു കൂട്ടപ്പലായനത്തെപ്പറ്റിയുള്ള മേഘാലയ ഗവർണർ തഥാഗത റോയി രചിച്ച പുസ്തകത്തിലെ വരികൾ ഉദ്ധരിച്ചാണ് വിധിന്യായം. ഇന്ത്യ ഇസ്ലാമിക രാജ്യം ആകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയിലും വിശ്വാസം അർപ്പിക്കുന്നുവെന്നും ജസ്റ്റിസ് സുധീപ് രഞ്ജൻ സെൻ വിധിയിൽ പറയുന്നു.ആർമി റിക്രൂട്ട്മെന്റിനായി ആവശ്യപ്പെട്ട സ്ഥിര താമസ സർട്ടിഫിക്കറ്റ് നൽകാതിരുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജിയിലാണ് മേഘലയ ഹൈക്കോടതിയുടെ വിവാദ വിധി. ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാൻ ആരും ശ്രമിക്കരുത്. അങ്ങനെയായായാൽ രാജ്യവും ലോകവും നശിക്കുമെന്നും ജസ്റ്റിസ് സുധീപ് രഞ്ജൻ സെൻ പറയുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാരിനു മാത്രമേ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാൻ സാധിക്കൂ. ദേശീയ താൽപ്പര്യമുള്ള ഈ വിഷയത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്തുണയ്ക്കും എന്ന് താൻ കരുതുന്നതായും സെൻ വിധിയിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികളെയും ഖാസി, ജയന്തി, ഗാരോ വിഭാഗങ്ങളിൽ പെടുന്ന ആദിവാസികൾക്കും രാജ്യത്ത് പൗരത്വം ഉറപ്പു വരുത്താനായി പ്രത്യേക നിയമം കൊണ്ടു വരണം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്ന മുസ്ലീമുകളല്ലാത്തവർക്ക് ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാനുള്ള സൗകര്യം ഒരുക്കാൻ സർക്കാർ ശ്രമിക്കണം. ഇതേസമയം ഇന്ത്യയിൽ തലമുറകളായി താമസിച്ചു വരുന്ന മുസ്ലീമുകളെ രാജ്യത്തെ നിയമങ്ങളനുസരിച്ച് പൗരൻമാരായി തുടരാൻ അനുവദിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. വിദേശികൾ ഇന്ത്യക്കാരാകുന്നതും യഥാർഥ ഇന്ത്യക്കാർ പൗരത്വത്തിൽ നിന്ന് പുറത്താകുന്നതും ദുഃഖകരമായ അവസ്ഥയാണെന്നും വിധിയിൽ പറയുന്നു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്തുവരുന്ന ഹിന്ദു, ജൈൻ, ബുദ്ധ,സിഖ്, ക്രിസ്ത്യൻ, പാർസി, ഖാസി, ജയന്തി, ഗാരോ തുടങ്ങിയ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടകൾ സ്വീകരിക്കുന്നതിനായി വിധിയുടെ പകർപ്പ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമന്ത്രി എന്നിവർക്ക് നൽകാനും ജസ്റ്റിസ് സുധീപ് രഞ്ജൻ സെൻ നിർദ്ദേശിച്ചിട്ടുണ്ട്. Content Gighlights: India should have also been declared a Hindu country Say Meghayalaya highcourt Judge
from mathrubhumi.latestnews.rssfeed https://ift.tt/2QwuMDV
via
IFTTT
No comments:
Post a Comment