കൊല്ലാന്‍ ഉത്തരവിട്ട കുമാരസ്വാമി; പിടിക്കപ്പെട്ടപ്പോള്‍ വൈകാരിക പ്രതികരണമാക്കി തടിതപ്പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

കൊല്ലാന്‍ ഉത്തരവിട്ട കുമാരസ്വാമി; പിടിക്കപ്പെട്ടപ്പോള്‍ വൈകാരിക പ്രതികരണമാക്കി തടിതപ്പി

ബെംഗളൂരു: ജനദാതള്‍ പ്രാദേശിക നേതാവിനെ കൊല്ലാന്‍ നിര്‍ദ്ദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. മാണ്ഡ്യയിലെ ജനതാദള്‍ എസ് പ്രാദേശിക നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിടുന്ന ദൃശ്യം കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.

ഹൊന്നലഗരയെ കൊന്നവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവെച്ചുകൊല്ലാന്‍ കുമാരസ്വാമി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.

കൊലപാതകത്തില്‍ ഞാന്‍ നിരാശനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ എനിക്കറിയില്ല. പക്ഷെ, അവരെ ദയയേതുമില്ലാതെ വെടിവച്ചുകൊല്ലണം. ഇതാണ് കുമാരസ്വാമിയുടെ സംഭാഷണം.

എന്നാല്‍ സംഭവം വിവാദമായപ്പോള്‍ രക്ഷപെടുന്നതിനുള്ള വിശദീകരണവുമായി മുഖ്യമന്ത്രി എത്തുകയും ചെയ്തു. പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങിനെ സംസാരിച്ചു പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നുമാണ് വിശദീകരണം. വിവാദ പ്രസംഗം നടത്തിയ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ ബിജെപി രംഗത്ത് വന്നു.



from mangalam.com http://bit.ly/2AdQDWw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages