അമ്മ മരിച്ചത് അറിയാതെ മാനസിക രോഗിയായ മകന്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ഏഴ് ദിവസം; മൃതദേഹം ജീര്‍ണിച്ച് അഴുകിയ നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

അമ്മ മരിച്ചത് അറിയാതെ മാനസിക രോഗിയായ മകന്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ഏഴ് ദിവസം; മൃതദേഹം ജീര്‍ണിച്ച് അഴുകിയ നിലയില്‍

കൊല്‍ക്കത്ത: അമ്മ മരിച്ചത് അറിയാതെ മാനസികാസ്വാസ്യമുള്ള മകന്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ഏഴ് ദിവസം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് മേഖലയിലുള്ള വീട്ടില്‍ നിന്നുമാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അമ്മ മരിച്ചെന്നറിയാതെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു മകന്‍.

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെത്തി. വൃദ്ധയുടെ മാനസിക നില തെറ്റിയ മകന് 40 വയസ്സ് പ്രായമുണ്ട്.

ഈ വര്‍ഷം ഏപ്രിലിലും കൊല്‍ക്കത്തയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. 43 വയസ്സ് പ്രായമുള്ള സുഭബ്രത തന്റെ അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷമാണ് അനധികൃതമായി സൂക്ഷിച്ച് വച്ചത്. മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് വച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



from mangalam.com http://bit.ly/2EIx9fG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages